വീട് പൊളിച്ചുമാറ്റുന്നതിനിടയില്‍ ഭിത്തി ദേഹത്ത് വീണ് തൊഴിലാളി മരണപ്പെട്ടു

പാണത്തൂര്‍: (www.kasargodvartha.com 20.04.2018) പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയില്‍ തൊഴിലാളി ദാരുണമായി മരണപ്പെട്ടു. പാണത്തൂര്‍ ചെമ്പേരിയിലെ പാപ്പച്ചന്‍ എന്ന അബ്രഹാ(61)മാണ് പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയില്‍ ഭിത്തി അടര്‍ന്നുവീണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് പാണത്തൂര്‍ പട്ടുവത്തെ അബൂബക്കറിന്റെ ഉടമസ്ഥയിലുള്ള പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

ഉടന്‍ പാണത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഭാര്യ ആനി. മക്കള്‍: റിന്‍സി, പ്രിന്‍സി, പ്രിന്‍സ് (ഗള്‍ഫ്). മരുമക്കള്‍: ബിനോയ്(കോളിച്ചാല്‍), ജോസ്‌കുട്ടി (ബിരിക്കുളം), സഹോദരങ്ങള്‍: ജോസ്, കുഞ്ഞ്, കുട്ടിച്ചന്‍, തങ്കമ്മ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Kerala, Kasaragod, Panathur, News, Death, Worker, Death, House, Hospital, Worker dead While Dismantling House

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Panathur, News, Death, Worker, Death, House, Hospital, Worker dead While Dismantling House


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?