തന്റെ മണ്ഡലത്തിലെ മുസ്ലിങ്ങള്‍ ക്രിമിനലുകളും ലവ് ജിഹാദ് വിദഗ്ദ്ധരും; വിവാദ പ്രസ്താവനയുമായി ബി ജെ പി എം എല്‍ എ; മിയോ മുസ്ലിങ്ങളെ വീട്ടില്‍ കയറ്റരുതെന്നും ബന്‍വാരി ലാല്‍

ജയ്പൂര്‍: (www.kvartha.com 12.04.2018) തന്റെ മണ്ഡലത്തിലെ മുസ്ലിങ്ങള്‍ ക്രിമിനലുകളും ലവ് ജിഹാദ് വിദഗ്ദ്ധരുമാണെന്ന് രാജസ്ഥാനിലെ ബി ജെ പി എം എല്‍ എ. ആല്‍വാര്‍ മണ്ഡലത്തിലെ എം എല്‍ എയായ ബന്‍വാരി ലാലാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. മിയോ മുസ്ലിങ്ങളെ വീട്ടില്‍ കയറ്റരുതെന്നും എം എല്‍ എ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് എം എല്‍ എയുടെ അഭിപ്രായ പ്രകടനം. തന്റെ മണ്ഡലത്തിലെ മുസ്ലിം ജനവിഭാഗമായ മിയോ മുസ്ലിങ്ങള്‍ക്ക് നാട്ടിലെ എല്ലാ കുറ്റകൃത്യങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കുണ്ടെന്നും അവര്‍ ഫേസ്ബുക്കിലൂടെ ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കുകയാണെന്നും ബന്‍വാരി ലാല്‍ പറഞ്ഞു. പരിപാടിക്ക് ശേഷം വിവാദപ്രസ്താവനയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോടും എം എല്‍ എ തന്റെ നിലപാട് ആവര്‍ത്തിച്ചു. താന്‍ മിയോ മുസ്ലിങ്ങളോട് വോട്ട് ചോദിക്കാറില്ലെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

National, Rajasthan, Jaipur, News, BJP, MLA, statement, Controversy, Controversial Statements, Muslims, Communalism, Don’t allow Muslims into your houses: Rajasthan BJP MLA

നേരത്തെ സംഘ്പരിവാര്‍ ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പെഹ്ലുഖാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Rajasthan, Jaipur, News, BJP, MLA, statement, Controversy, Controversial Statements, Muslims, Communalism, Don’t allow Muslims into your houses: Rajasthan BJP MLA


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?