ഒത്തുതീര്‍പ്പിനായി കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ കോടതിമുറിയില്‍ കയറി ഭര്‍ത്താവ് വടിവാള്‍ കൊണ്ട് വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച ഭാര്യാ മാതാവിനേയും മൂന്നു വയസുള്ള അനന്തരവളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു

സമ്പല്‍പുര്‍: (www.kvartha.com 24.04.2018) ഒത്തുതീര്‍പ്പിനായി കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ കോടതിമുറിയില്‍ കയറി ഭര്‍ത്താവ് വെട്ടിക്കൊന്നു. തടയാന്‍ ശ്രമിച്ച ഭാര്യാ മാതാവിനേയും മൂന്നു വയസുള്ള അനന്തരവളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒഡീഷയിലെ സമ്പല്‍പൂരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുമാര്‍(24) ആണ് ഭാര്യ സംഗീത ചൗധരി (18)യെ വടിവാളുകൊണ്ട് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച ഭാര്യാ മാതാവ് ലളിത ചൗധരിയേയും മൂന്നു വയസുള്ള അനന്തരവളേയുമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഭാര്യാപിതാവ് തലനാരിഴയ്ക്കാണ് വെട്ടുകൊള്ളാതെ രക്ഷപ്പെട്ടത്.

Man kills ‘wife’ with sword inside Odisha family court, News, Crime, Criminal Case, Murder, Police, Arrest, Court, Allegation, National.

സംഗീതയും ഓട്ടോ ഡ്രൈവറായ രമേശും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കഴിഞ്ഞവര്‍ഷമാണ് സംഗീത രമേശിനൊപ്പം ഒളിച്ചോടിയത്. എന്നാല്‍ ഭര്‍തൃവീട്ടുകാരുമായി ഒത്തുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നാലുമാസത്തിനുള്ളില്‍ തന്നെ അവള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ ക്രൂരമായ മാനസിക പീഡനം അനുഭവിക്കേണ്ടിവന്നതായി സംഗീതയുടെ കുടുംബം ആരോപിച്ചു.

ഇതിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബിഹാര്‍ സ്വദേശിയുമായി സംഗീതയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ രമേശ് സംഗീത തന്റെ ഭാര്യയാണെന്നും ഒരുമിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഭാര്യയെ വെട്ടാന്‍ മുന്‍കൂട്ടി തയ്യാറായാണ് രമേശ് കോടതി പരിസരത്ത് എത്തിയത്. കോടതി പരിസരത്ത് വച്ചുതന്നെ സംഗീതയേയും മാതാപിതാക്കളെയും ആക്രമിച്ചു. വെട്ടുകൊണ്ട സംഗീത പ്രാണരക്ഷാര്‍ത്ഥം കോടതിമുറിക്കുള്ളിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ രമേശ് സംഗീതയെ കുത്തിവീഴ്ത്തുകയായിരുന്നു. നെഞ്ചിലും തലയിലും ആഴത്തില്‍ വെട്ടേറ്റ സംഗീത അവിടെവെച്ച് തന്നെ മരിച്ചിരുന്നു. സംഗീതയുടെ പിതാവിനെയും ആക്രമിച്ചുവെങ്കിലും അദ്ദേഹം ഓടിരക്ഷപ്പെടുകയായിരുന്നു.

സാരമായി പരിക്കേറ്റ സംഗീതയുടെ അമ്മയേയും അനന്തരവളെയും സമ്പല്‍പുര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗീതയുടെ മൃതദേഹം ബുര്‍ല ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനു ശേഷം ആയുധവുമായി കോടതി പരിസരത്ത് നിന്ന് രമേശിനെ പിടികൂടിയതായി പോലീസ് ഓഫീസര്‍ മിഹിര്‍ പാണ്ഡ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man kills ‘wife’ with sword inside Odisha family court, News, Crime, Criminal Case, Murder, Police, Arrest, Court, Allegation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?