കുടുംബ കോടതിയില്‍ ഒത്തു തീര്‍പ്പിനെത്തിയ ഭാര്യയെ കോടതിക്കുള്ളില്‍ കയറി ഭര്‍ത്താവ് വെട്ടിക്കൊന്നു

സമ്പല്‍പുര്‍ (www.evisionnews.co): കുടുംബവഴക്ക് ഒത്തുതീര്‍പ്പിനായി കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ കോടിതിമുറിയില്‍ കയറി ഭര്‍ത്താവ് വെട്ടിക്കൊന്നു. ഒഡീഷയിലെ സമ്ബല്‍പുരിലാണ് സംഭവം. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുംഭര്‍ ആണ് ഭാര്യ സഞ്ജിത (18)യെ വാളുകൊണ്ട് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച ഭാര്യാമാതാവ് ലളിത ചൗധരിയേനയും രണ്ടര വയസ്സുള്ള അനന്തരവളയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഭാര്യാപിതാവ് തലനാരിഴയ്ക്കാണ് വെട്ടുകൊള്ളാതെ രക്ഷപ്പെട്ടത്.

വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഭര്‍തൃവീട്ടില്‍ നിന്നും സഞ്ജിത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സഞ്ജിതയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഒത്തുതീര്‍പ്പിനായാണ് കുടുംബം കോടതിയില്‍ എത്തിയത്. സഞ്ജിതയും രമേശും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കഴിഞ്ഞവര്‍ഷമാണ് സഞ്ജിത രമേശിനൊപ്പം ഒളിച്ചോടിയത്. എന്നാല്‍ ഭര്‍തൃവീട്ടുകാരുമായി ചേര്‍ന്നുപോകാന്‍ കഴിയില്ലെന്ന് കാണിച്ച് അവള്‍ ഏതാനും മാസത്തിനുള്ളില്‍ സ്വന്തം വീട്ടിലേക്ക് പോയി. വേറെ വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇതോടെയാണ് ഭാര്യയെ തിരിച്ചുകൊണ്ടുവരാന്‍ രമേശ് കുടുംബകോടതിയെ സമീപിച്ചത്.

ആക്രമണത്തിന് മുന്‍കൂട്ടി തയ്യാറായാണ് രമേശ് കോടതി പരിസരത്ത് എത്തിയത്. കോടതി പരിസരത്ത് വച്ചുതന്നെ സഞ്ജിതയേയും മാതാപിതാക്കളെയും ആക്രമിച്ചു. വെട്ടുകൊണ്ട സഞ്ജിത പ്രാണരക്ഷാര്‍ത്ഥം കോടതിക്കുള്ളിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ രമേശ് സഞ്ജിതയെ കുത്തിവീഴ്ത്തുകയായിരുന്നു. സഞ്ജിതയുടെ പിതാവിനെയും ആക്രമിച്ചുവെങ്കിലും അദ്ദേഹം ഓടിരക്ഷപ്പെടുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?