ആസിഫ വധം: കുമ്പളയില്‍ മുസ്ലിം ലീഗ് പ്രതിഷേധ റാലി നടത്തി
കുമ്പള (www.evisionnews.co): ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ആസിഫ എന്ന ബാലികയെ ക്രൂരമായി പീഡിപ്പിച്ച് മൃഗീയമായി കൊലപ്പെടുത്തിയ കപാലികര്‍ക്കെതിരെ കടുത്തശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പളയില്‍ റാലി നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സക്കീര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ സെക്രട്ടറി വി.പി അബ്ദുല്‍ ഖാദര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, ട്രഷറര്‍ അഷ്‌റഫ് കര്‍ള, സെക്രട്ടറി എ.കെ ആരിഫ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, ട്രഷറര്‍ ടി.എം ഷുഹൈബ്, ഇബ്രാഹിം ബത്തേരി, എം.പി മുഹമ്മദ്, കെ.വി യൂസുഫ്, അഹമ്മദ് കുഞ്ഞി ഗുദ്ര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പുണ്ടരീകാക്ഷ, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍ പോഷക സംഘടന ഭാരവാഹികള്‍ വാര്‍ഡ് പ്രസിഡണ്ട് സെക്രട്ടറിമാര്‍ സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment