അധ്യാപകരുടെ ഭീഷണിയില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു

കോട്ടയം: (www.kasargodvartha.com 01.04.2018) പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു. മനഃപൂര്‍വം തോല്‍പ്പിച്ചതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചാണ് ആക്രമണം.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളിന് നേരെ കല്ലെറിയുകയും ക്ലാസ്സ് റൂമുകളുടേയും ഓഫീസിന്റെയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് സംഭവ സ്ഥലം നിയന്ത്രിച്ചത്.

Top-Headlines, Kerala, Kottayam, Suicide, Student, Attack, School, SFI union, Teachers, Threat, Student committed suicide: attack against school.

സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന അധ്യാപകരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. വാഴൂര്‍ പുളിക്കല്‍ കവല പൊടിപാറക്കല്‍ ഈപ്പന്‍ വര്‍ഗീസിന്റെയും വാഴൂര്‍ സെന്റ് പീറ്റേഴ്സ് എല്‍.പി സ്‌കൂള്‍ അധ്യാപിക ബിന്ദുവിന്റെയും ഏകമകന്‍ ബിന്റോ ഈപ്പന്‍ (14) ആണ് ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടിനുള്ളിലെ സ്റ്റെയര്‍കേസില്‍ തൂങ്ങി മരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Kerala, Kottayam, Suicide, Student, Attack, School, SFI union, Teachers, Threat, Student committed suicide: attack against school.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?