ഫുട്‌ബോള്‍ കളി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പാണത്തൂര്‍: (www.kasargodvartha.com 07.04.2018) പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പാണത്തൂരിലെ സി എ റസാഖ് -ആഇശ ദമ്പതികളുടെ മകന്‍ ഷഫീഖ് (23) ആണ് മുങ്ങിമരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വൈകിട്ട് ഫുട്‌ബോള്‍ കളി കഴിഞ്ഞ് ഷഫീഖ് പാണത്തൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് ഷഫീഖിനെ പുഴക്കടവിലെ കരിങ്കല്ലിനിടയില്‍ മുങ്ങിയ നിലയില്‍ കണ്ടത്.

Kerala, news, Kasaragod, Kanhangad, Panathur, Obituary, Footballer, Youth, Drowned, Death, River, Youth drowned to death in river.

ഉടന്‍ തന്നെ കരക്കെടുത്ത് പരിസരവാസികള്‍ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുളിക്കുന്നതിനിടയില്‍ കരിങ്കല്ലില്‍ തട്ടി ചുഴിയില്‍ അകപ്പെട്ടതാണെന്ന് സംശയിക്കുന്നു. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: മുഹമ്മദ് ഷാഫിര്‍, സെയ്ഫുദ്ദിന്‍, സാബിറ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kasaragod, Kanhangad, Panathur, Obituary, Footballer, Youth, Drowned, Death, River, Youth drowned to death in river.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?