പ്രിന്‍സിപ്പാള്‍ ഡോ പുഷ്പജയ്ക്ക് എതിരെ ഇറങ്ങിയ ലഘുലേഖ സി പി എമ്മിന് തലവേദനയാകുന്നു
പടന്നക്കാട്: (www.kvartha.com 06.04.2018) പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തെ മുഖ്യമന്ത്രിയടക്കം തള്ളിപ്പറഞ്ഞിട്ടും പ്രാദേശിക സിപിഎം - എസ് എഫ് ഐ സംഘടനകള്‍ വീണ്ടും ലഘുലേഖയുമായി രംഗത്തിറങ്ങിയത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാവുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പിവി പുഷ്പജയെ വ്യക്തിഹത്യ ചെയ്തുകൊണ്ട് പാര്‍ട്ടി കേന്ദ്രത്തിലിറക്കിയ ലഘുലേഖ ഇപ്പോള്‍ ചര്‍ച്ചാവിഷയമാവുകയാണ്. ലാല്‍സലാം സഖാക്കളെ എന്ന തലക്കെട്ടോട് കൂടി ലേഡി പ്രിന്‍സിപ്പലിന്റെ ഗ്രാമവാസികള്‍ എന്ന പേരിലാണ് ലഘുലേഖ പ്രചരിക്കുന്നത്.
നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പി വി പുഷ്പജയെയും കുടുംബത്തേയും പൂര്‍ണമായും വ്യക്തിഹത്യ ചെയ്യുന്ന രീതിയിലാണ് ലഘുലേഘ തയ്യാറാക്കിയിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ വീട് സ്ഥിതി ചെയ്യുന്ന പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് പൊള്ളപ്പൊയില്‍ മേഖലയില്‍ വ്യാപകമായി ഇത് പ്രചരിപ്പിക്കുകയാണ്. നിങ്ങള്‍ എസ് എഫ് ഐക്കാര്‍ക്ക് വിവരമുണ്ടോ...?? പൊള്ളപ്പൊയിലിലെ ഒരു പീറപ്പെണ്ണിന് സംസ്ഥാന തലത്തില്‍ പ്രശസ്തി ഉണ്ടാക്കി കൊടുത്ത നിങ്ങളുടെ വിവര ദോഷത്തിന് ആയിരം നമസ്‌കാരം എന്ന് പറഞ്ഞാണ് ലഘുലേഖ ആരംഭിക്കുന്നത്.
വീട്ടില്‍ ഒരു ഉണ്ണാക്കന്‍ ഭര്‍ത്താവുണ്ടായതിനാല്‍ അവിടെയും രാജാവ് പെണ്ണുമ്പിള്ള തന്നെ... റിട്ട: അധ്യാപകനായിരുന്ന തന്തപ്പടിക്ക് പണ്ട് (പിതാവ്) കള്ള് ഷാപ്പില്‍ പോയി കുപ്പിയില്‍ കള്ള് വാങ്ങിക്കൊടുത്തിരുന്ന കൊച്ചു പെണ്ണാണ് ഇന്ന് പ്രിന്‍സിപ്പലായി മാറിയത്. വിദ്യാര്‍ത്ഥികളുടെ മനസില്‍ നിന്ന് ഇപ്പോഴാണ് പെണ്ണുമ്പിള്ള മരിച്ചതെങ്കില്‍ കൊടക്കാട്ടെ ജനങ്ങളുടെ മനസില്‍ നിന്നും പണ്ടേ മരിച്ചു. ഇപ്രകാരം പ്രിന്‍സിപ്പലിനെതിരെ തികച്ചും വ്യക്തിപരമായ അധിക്ഷേപമാണ് ലഘുലേഘയിലുള്ളത്.
വിവാദങ്ങള്‍ക്ക് വേണ്ടി വിവാദങ്ങള്‍ ഉണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ് മാധ്യമ സമൂഹത്തേയും ഇതില്‍ വിമര്‍ശിക്കുന്നുണ്ട്. ഇനി അല്‍പം ക്യാമ്പസ് കാര്യം എന്ന തലക്കെട്ടോട് കൂടി നെഹ്‌റു കോളജ് ക്യാമ്പസിലെ ചില സംഭവങ്ങളും ഇതില്‍ പ്രതിപാദിക്കുന്നു. വിഎം സുധീരന്റെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ ഫോണ്‍ വിളി കേട്ട്, പ്രിന്‍സിപ്പല്‍ ഒരുപാട് രോമാഞ്ചം കൊണ്ടിട്ടുണ്ടാകുമെന്നറിയാമെന്നും ലഘുലേഖയില്‍ പറയുന്നു.
പ്രിയപ്പെട്ട വിദ്യാര്‍ത്ഥി സഖാക്കളേ.. നിങ്ങള്‍ കാണിച്ചത് പമ്പര വിഡ്ഢിത്തമായെങ്കിലും കേരളത്തിന്റെ ഭൂരിപക്ഷ മനസ് നിങ്ങളുടെ കൂടെയുണ്ട്.. ലാല്‍സലാം എന്ന് പറഞ്ഞാണ് ലഘുലേഖ അവസാനിക്കുന്നത്. പ്രിന്‍സിപ്പലിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അപമാനിച്ച സംഭവത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ തള്ളിപ്പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് വിഷയത്തെ ന്യായീകരിച്ച് കൊണ്ട് പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ വീണ്ടും ലഘുലേഖയിറക്കിയിരിക്കുന്നത്. സംഭവം വരും ദിവസങ്ങളില്‍ എസ് എഫ് ഐക്കും സി പി എമ്മിനും കൂടുതല്‍ തലവേദനയാകുമെന്ന് ഉറപ്പാണ്..

Keywords: Manuscript against Nehru college principal, Principal, News, Trending, CPM, SFI, Criticism, Controversy, Kerala.
Powered by Info News For You

Comments
Post a Comment