കേരള ഹര്‍ത്താല്‍ വിജയിപ്പിക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: (www.kvartha.com 08.04.2018) ഭാരത് ബന്ദിനോടനുബന്ധിച്ച് പോലീസ്-ബി.ജെപി ഗുണ്ടകള്‍ ദലിത് സമര പ്രക്ഷോഭകരായ 11 പേരെ  കൊലചെയ്യുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ദലിത് കൂട്ടായ്മ ആഹ്വാനം ചെയ്ത കേരള ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.

അടിച്ചമര്‍ത്തലിന് വിധേയരായവരോട് ഐക്യപ്പെടുക, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുക, ദലിത് പീഡനങ്ങള്‍ക്ക് അറുതിവരുത്തുക, സുപ്രീം കോടതി വിധിയെ നിയമനിര്‍മാണത്തിലൂടെ മറികടക്കുക തുടങ്ങിയ ആവശ്യങ്ങളും ഹര്‍ത്താലിനുണ്ട്. ദളിത് ജനവിഭാഗങ്ങളുടെ പൊരുതിനേടിയ അവകാശങ്ങള്‍ റദ്ദ് ചെയ്യാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മധ്യപ്രദേശിലും യുപിയിലും രാജസ്ഥാനിലും ബീഹാറിലും ദലിത് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പോലീസിനൊപ്പം സായുധ ബി.ജെ.പി-ആര്‍.എസ്സ്.എസ് പ്രവര്‍ത്തകരുമുണ്ടായിരുന്നു. സംഘ്പരിവാറിന്റെ ജാതീയതയും സവര്‍ണ്ണാധിപത്യ നീക്കവും തുറന്നു കാട്ടേണ്ടത് അനിവാര്യമാണ്. തികച്ചും ജനാധിപത്യപരമായ രീതിയില്‍ ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണക്കുന്നു. എല്ലാ ജനാധിപത്യ വിശ്വാസികളും ഹര്‍ത്താലിനോട് സഹകരിച്ച് കേരള ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Trending, Harthal, Welfare Party Supports Kerala Harthal
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?