വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒന്നരവയസുകാരന്‍ കിണറില്‍ വീണുമരിച്ചു
കാസര്‍കോട് (www.evisionnews.co): വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസുകാരന്‍ കിണറില്‍ വീണുമരിച്ചു. മധൂര്‍ പട്‌ളയിലെ സൈഫുദ്ദീന്റെയും തെക്കില്‍ പാലത്തിന് സമീപത്തെ നസീമയുടെയും മകന്‍ ഷാനിഫ് (ഒന്നര വയസ്) യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ശബ്ദം കേള്‍ക്കാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് സമീപത്തെ കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. സൈഫുദ്ദീന് ഷാനിഫിനെ കൂടാതെ മൂന്നു മക്കളുണ്ട്.
Powered by Info News For You

Comments
Post a Comment