ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടര്‍മാരെ വട്ടമിട്ട് മുന്നണികള്‍; വോട്ടര്‍പ്പട്ടികയില്‍ പേരുള്ള പ്രവാസികളെ സൗജന്യ ടിക്കറ്റ് നല്‍കി നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി, പിന്നില്‍ സി പി എമ്മും ബി ജെ പിയും
ആലപ്പുഴ : (www.kvartha.com 05.04.2018) പ്രവാസി വോട്ടര്‍മാരെ വട്ടമിട്ട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍. വോട്ടര്‍പ്പട്ടികയില്‍ പേരുള്ള പ്രവാസികളെ സൗജന്യ ടിക്കറ്റ് നല്‍കി നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. സി പി എമ്മും ബി ജെ പിയും ഇത്തരം നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രവാസികളില്‍ നിന്നും പരമാവധി വോട്ട് സമാഹരിക്കുകയാണ് ലക്ഷ്യം.
ബ്രാഞ്ച് തലത്തില്‍ പ്രവാസി വോട്ടര്‍മാരുടെ കണക്കെടുക്കാന്‍ സി.പി.എം നിര്‍ദേശം നല്‍കി കഴിഞ്ഞു. വിദേശത്ത് എവിടെയാണെന്നും അവരെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറുമാണ് ശേഖരിക്കുന്നത്. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ വഴിയാണ് ബി.ജെ.പി. പ്രവാസികളുടെ വിവരം ശേഖരിക്കുന്നത്.
പാര്‍ട്ടികളുമായി ബന്ധമുള്ള അഭ്യുദയകാംക്ഷികളായിരിക്കും ടിക്കറ്റ് എടുത്തുകൊടുക്കുക. ഏതെങ്കിലും മുന്നണിയുടെ ചെലവിലെത്തുന്നവര്‍ അവര്‍ക്കുതന്നെ വോട്ടുചെയ്യുമോ എന്നതു വേറെകാര്യം. 250 പേരെയെങ്കിലും നാട്ടിലെത്തിക്കുക എന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ബി.ജെ.പിയും പരമാവധി പേരെ എത്തിക്കാനുള്ള ശ്രമത്തിലുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP and CPM hard work for winning Chengannur election, Alappuzha, Voters, Election, CPM, BJP, Trending, Flight, Ticket, News, Kerala.

Powered by Info News For You

Comments
Post a Comment