മകള്‍ മിദ് ഹ ഫാത്തിമയ്ക്ക് പിറന്നാളിനു പിതാവ് നല്‍കിയ വ്യത്യസ്തമായ സമ്മാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു; കൊച്ചുവീട്ടില്‍ വേനലവധി അടിച്ചുപൊളിച്ച് കൂട്ടുകാരും
ചെറുവത്തൂര്‍: (www.kasargodvartha.com 21.04.2018) മകളുടെ പിറന്നാളിനു പിതാവ് നല്‍കിയത് വ്യത്യസ്തമായ സമ്മാനം. കളിവീട്ടില്‍ വേനലവധി അടിച്ചുപൊളിച്ച് കൂട്ടുകാരും. ചെറുവത്തൂര്‍ തുരുത്തിയിലെ മുഹമ്മദ് ഷാഫിയാണ് തന്റെ മകള്‍ മിദ്ഹ ഫാത്തിമയുടെ 6-ം പിറന്നാളിന് വ്യത്യസ്തമായ സമ്മാനം നല്‍കിയത്. രണ്ട് മാസം കൊണ്ട് മരത്തില്‍ സ്വന്തമായി നിര്‍മ്മിച്ച മനോഹരമായ കൊച്ചു കളിവീട് ഉണ്ടാക്കിയത്. ഇന്നത്തെ സമൂഹം കുട്ടികള്‍ക്ക് വേണ്ടി ടാബും പുത്തന്‍ ഡ്രസ്സും ചോക്ലേറ്റുമൊക്കെ പിറന്നാള്‍ സമ്മാനമായി നല്‍കുമ്പോള്‍ രണ്ട് മാസത്തെ അവധിക്കാലത്ത് തന്റെ മകള്‍ക്കും കൂട്ടു ്കാര്‍ക്കും കളിച്ച് രസിക്കാനായി സ്വന്തമായി ഒരു വീടുണ്ടാക്കി നല്‍കിയത്. മാവില കടപ്പുറം തന്റെ ഭാര്യവീട്ടിലാണ് ഈ കൊച്ച് വീട് നിര്‍മ്മിച്ചത്.
എല്ലാ സൗകര്യങ്ങളോടുമുള്ള മനോഹരമായ വീട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വേനലവധിയില്‍ പണ്ട് കാലത്ത് കൊച്ച് വീടുണ്ടാക്കിയും മണ്ണപ്പം ചുട്ടും കളിച്ചതുമൊക്കെ ഇപ്പോള്‍ ഓര്‍മ്മയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഗെയിമിലും ടാബിലും ബാല്യം തളച്ചിടുമ്പോള്‍ കുട്ടികള്‍ക്ക് ഇത്തരം വീട് കൗതുകമാണ്. ഷാഫിയുടെ ഈ സമ്മാനത്തെ നിരവധി പേരാണ് പ്രശംസിച്ചു കൊണ്ടിരിക്കുന്നത്.
ഏപ്രില്‍ 16നു നടന്ന മകളുടെ പിറന്നാളിന് വീട്ടില്‍ കയറല്‍ ചടങ്ങ് നടന്നു. ശേഷം കൂട്ടുകാരോടൊത്ത് മിദ് ഹ ഫാത്തിമ തന്റെ സ്വന്തം വീട്ടില്‍ കളിച്ച് രസിക്കാന്‍ തുടങ്ങി.
Watch video:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Cheruvathur, Father, Social-Media, Daughter, Birthday gift, Variety gift for Daughter's birthday.
< !- START disable copy paste -->എല്ലാ സൗകര്യങ്ങളോടുമുള്ള മനോഹരമായ വീട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വേനലവധിയില്‍ പണ്ട് കാലത്ത് കൊച്ച് വീടുണ്ടാക്കിയും മണ്ണപ്പം ചുട്ടും കളിച്ചതുമൊക്കെ ഇപ്പോള്‍ ഓര്‍മ്മയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഗെയിമിലും ടാബിലും ബാല്യം തളച്ചിടുമ്പോള്‍ കുട്ടികള്‍ക്ക് ഇത്തരം വീട് കൗതുകമാണ്. ഷാഫിയുടെ ഈ സമ്മാനത്തെ നിരവധി പേരാണ് പ്രശംസിച്ചു കൊണ്ടിരിക്കുന്നത്.
ഏപ്രില്‍ 16നു നടന്ന മകളുടെ പിറന്നാളിന് വീട്ടില്‍ കയറല്‍ ചടങ്ങ് നടന്നു. ശേഷം കൂട്ടുകാരോടൊത്ത് മിദ് ഹ ഫാത്തിമ തന്റെ സ്വന്തം വീട്ടില്‍ കളിച്ച് രസിക്കാന്‍ തുടങ്ങി.
Watch video:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Cheruvathur, Father, Social-Media, Daughter, Birthday gift, Variety gift for Daughter's birthday.
Powered by Info News For You

Comments
Post a Comment