ബ്രദേഴ്‌സ് കല്ലങ്കൈ മുത്തലിബിന്റെ കുടുംബത്തിന് അഞ്ചുസെന്റ് ഭൂമി നല്‍കി

കാസര്‍കോട് (www.evisionnews.co): മാധ്യമ പ്രവര്‍ത്തകനും ബ്രദേഴ്‌സ് കല്ലങ്കൈയിലെ അംഗവുമായിരുന്ന മുത്തലിബിന്റെ കുടുംബത്തിനായി ബ്രദേഴ്‌സ് കല്ലങ്കൈയുടെ നേതൃത്വത്തില്‍ വാങ്ങിയ അഞ്ചുസെന്റ് സ്ഥലത്തിന്റെ പ്രമാണം കൈമാറല്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുത്തലിബിന്റെ കുടുംബത്തിന് കൈമാറി. മുത്തലിബിന്റെ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് കല്ലങ്കൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ.ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി. മൊഗ്രാല്‍ പുത്തുര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍, മാധ്യമ പ്രവര്‍ത്തകരായ ഷാഫി തെരുവത്ത്, എ.പി വിനോദ്, സുബൈര്‍ പള്ളിക്കല്‍, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എന്‍.യു അബ്ദുല്‍ സലാം, കോണ്‍ഗ്രസ് നേതാവ് നാംഹനീഫ്, നജീബ് കുന്നില്‍, അബൂബക്കര്‍ ഹാജി കല്ലങ്കൈ, കെ. അബ്ദുല്ല, കെ.സി സലീം പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി ജീലാനി കല്ലങ്കൈ സ്വാഗതവും ഹമീദ് കാവില്‍ നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?