പങ്കെടുത്ത അഞ്ചിനങ്ങളിലും സംസ്ഥാന റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ്ണം; എറണാകുളം ജില്ലാ അക്വാട്ടിക്ക് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിന്റെ യശസ്സുയര്‍ത്തി നീന്തല്‍ കുളത്തിലെ സുവര്‍ണ്ണമത്സ്യം ലിയാന ഫാത്തിമ

കളമശേരി: (www.kasargodvartha.com 16.04.2018) നീന്തല്‍ക്കുളത്തില്‍ വീണ്ടും കാസര്‍കോടിന്റെ അഭിമാനമായി ലിയാന ഫാത്തിമ. പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും സംസ്ഥാന റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ്ണം നേടിയാണ് എറണാകുളം ജില്ലാ അക്വാട്ടിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ലിയാന ഫാത്തിമ കാസര്‍കോടിന്റെ അഭിമാനമായി മാറിയത്. അഞ്ചു സ്വര്‍ണ്ണം നേടിയാണ് ലിയാന ചാമ്പ്യന്‍ഷിപ്പിലെ താരമായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ചാം ഗ്രൂപ്പില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് പട്ടവും എറണാകുളം ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ലിയാന കരസ്ഥമാക്കി. കാസര്‍കോട് മേല്പറമ്പിലെ ഉമര്‍ നിസാര്‍-റാഹില ദമ്പതികളുടെ മകളാണ്.

ചാമ്പ്യന്‍ഷിപ്പില്‍ 1181 പോയന്റ് നേടി രാജഗിരി സ്വിമ്മിങ്ങ് അക്കാദമി ജേതാക്കളായി. 444 പോയന്റ് നേടി വിശ്വജ്യോതി പബ്ലിക്ക് സ്‌കൂള്‍ രണ്ടം സ്ഥാനവും 347 പോയന്റ് നേടിയ റീജിയണല്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Kerala, Ernakulam, News, Kasaragod, Sports, Championship, Gold, Winner, Swimming, Top-Headlines, Liyana Fathima, Liyana Fathima Wins Five Gold In Ernakulam District Aquatic Championship With Record Performance

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Ernakulam, News, Kasaragod, Sports, Championship, Gold, Winner, Swimming, Top-Headlines, Liyana Fathima, Liyana Fathima Wins Five Gold In Ernakulam District Aquatic Championship With Record Performance


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?