ചെമ്മനാട് വോളി ലീഗ് ആര്‍.സി.സി- കാസ്‌ക് പവര്‍ ഡിഗ്ഗേര്‍സ് ചാമ്പ്യന്മാര്‍

ചെമ്മനാട് (www.evisionnews.co): ചെമ്മനാട് ആര്‍ട്‌സ് ക്ലബ് ആതിഥ്യമരുളിയ ചെമ്മനാട് വോളി ലീഗില്‍ യു.കെ ബ്രോസ് കൊമ്പനടുക്കത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ആര്‍.സി.സി ചെമ്മനാട് ജേതാക്കളായി. സമാപന ചടങ്ങ് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. റിട്ട. ഡി.വൈ.എസ്.പി ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. 

കോഴിക്കോട് ഐഡിയല്‍ വോളിബോള്‍ അക്കാദമിയില്‍ പ്രവേശനം ലഭിച്ച മുഹമ്മദ് അലി, ജില്ലാ സ്‌കൂള്‍ വോളി ക്യാപ്റ്റന്‍ റിഫാഇ റഷീദ് എന്നിവര്‍ക്ക് കാസ്‌ക് ഏര്‍പ്പെടുത്തിയ ഉപഹാരം കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ സമ്മാനിച്ചു. പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പള ഗേറ്റ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. മന്‍സൂര്‍ കുരിക്കള്‍ സ്വാഗതവും അബ്ബാസലി കുന്നരിയത്ത് നന്ദിയും രേഖപ്പെടുത്തി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?