ഹര്‍ത്താലിനു തലേ രാത്രിയിലെ സംഘര്‍ഷം പോലീസ് വീഴ്ചയെന്ന് ആക്ഷേപം

മഞ്ചേശ്വരം: (www.kasargodvartha.com 18.04.2018) അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പോലീസിനു വീഴ്ച്ച സംഭവിച്ചതായി വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഹര്‍ത്താലിന്റെ തലേ ദിവസം രാത്രിയാണ് ഇരുപതോളം ആളുകള്‍ വരുന്ന രണ്ടംഗ സംഘം കട അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അത് പൊരിഞ്ഞ സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തത്.

പോലീസ് നോക്കി നില്‍ക്കേയാണ് സംഘ്പരിപാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. സംഘര്‍ഷം അമര്‍ച്ച ചെയ്യുന്നതിനു പകരം ആളിക്കത്തിക്കാനാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. വിഷു ആയതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍ അവധിയിലായിരുന്നു. നാട്ടിലുണ്ടായിരുന്ന സി.ഐ. ബന്ധപ്പെട്ട എസ്.ഐമാരെ ഫോണില്‍ ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് പോകാനും ലാത്തി ചാര്‍ജ് നടത്താനും അവശ്യപ്പെട്ടുവെങ്കിലും അവര്‍ ചെവികൊണ്ടില്ല. ഈ സമയം പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്ന് സി.ഐ. രാത്രി തന്നെ കുമ്പളയില്‍ കുതിച്ചെത്തുകയും പോലീസുകാരേയും എസ്.ഐ.മാരേയും സംഭവസ്ഥലത്തേയ്ക്ക് പോകാന്‍ വിളിച്ചെങ്കിലും അവര്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

Kasaragod, Kerala, News, Uppala, Police, Harthal, Clash, Attack; allegation against police.

പിന്നീട് രണ്ടും കല്‍പ്പിച്ച് വെറും രണ്ടു പോലീസുകാരേയും കൂട്ടിയാണ് സി.ഐ. പോയത്. ഈ സമയം പോലീസുകാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു. ലാത്തി ചാര്‍ജും പത്ത് റൗണ്ട് ഗ്രേനേഡും പ്രയോഗവും നടത്തിയാണ് അക്രമി സംഘത്തെ പിന്തിരിപ്പിച്ച് വലിയ സംഘര്‍ഷത്തിലേക്ക് പോകാതെ നോക്കിയത്. മഞ്ചേശ്വരം സര്‍ക്കിളിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ സമീപനം സേനക്ക് തന്നെ നാണക്കേട് ഉണ്ടായിരിക്കുകയാണ്. സംഭവത്തില്‍ രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Uppala, Police, Harthal, Clash, Attack; allegation against police.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?