ബി ജെ പി എം എല്‍ എ ബലാത്സംഗം ചെയ്തുവെന്ന ആരോപണം: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കൊലപാതകമാണെന്ന് ആരോപണം
ലക്‌നൗ: (www.kvartha.com 09.04.2018): ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു. സ്‌റ്റേഷനില്‍ രാത്രി ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച യുവതിയുടെ പിതാവ് സുരേന്ദ്രയെ രാത്രിയോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. അതേസമയം മരണം കൊലപാതകമാണെന്ന് സുരേന്ദ്രയുടെ കുടുംബം ആരോപിച്ചു.
ബി ജെ പി എം എല്‍ എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തതിനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് യുവതി യോഗിയുടെ വീടിനുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Uttar Pradesh, Lucknow, News, MLA, sexual abuse, Suicide Attempt, Father, Dead, Police Station, Father of alleged UP rape victim die in judicial custody, police probing into incident
Keywords: National, Uttar Pradesh, Lucknow, News, MLA, sexual abuse, Suicide Attempt, Father, Dead, Police Station, Father of alleged UP rape victim die in judicial custody, police probing into incident
Powered by Info News For You

Comments
Post a Comment