പണം നല്‍കി വോട്ട് സ്വാധീനിക്കല്‍; ബിജെപി നേതാവിനെതിരെ കേസ് എടുത്തു
ചെങ്ങന്നൂര്‍ : (www.kvartha.com 06.04.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു. ബിജെപി എക്സ് സര്‍വീസ്മെന്‍ സെല്ലിന്റെ കോ കണ്‍വീനര്‍ അരവിന്ദാക്ഷന്‍ പിള്ള എന്ന കെ എ പിള്ളക്കെതിരെയാണ് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി മജിസ്ട്രേട്ട് രേഷ്മ ശശിധരന്‍ കേസെടുക്കാന്‍ അനുമതി നല്‍കിയത്. ഐപിസി 123 ഇ വകുപ്പുപ്രകാരമാണ് ചെങ്ങന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെരെഞ്ഞടുപ്പില്‍ സാമ്പത്തികം ഉപയോഗിച്ച് വോട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് കേസ്.
ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ളയ്ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപിയുടെ ചിഹ്നം പതിച്ച കാര്‍ഡുമായി കെ എ പിള്ള മണ്ഡലത്തിലെ അങ്ങാടിക്കല്‍ മേഖലയിലെ വീടുകളില്‍ കഴിഞ്ഞ ദിവസം പണം വിതരണം ചെയ്തരണം ചെയ്തിരുന്നു. കുട്ടികള്‍ക്ക് കളിക്കാന്‍ ജേഴ്സി വാങ്ങാന്‍ പണം നല്‍കുകയും വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കുകയും വോട്ടിനെക്കുറിച്ചും വര്‍ഗീയ വികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കും വിധം പിള്ള സംസാരിച്ചുവെന്നും അങ്ങാടിക്കല്‍മലയിലെ പണം ലഭിച്ച കുട്ടികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
പഠിക്കാനും മറ്റും കൂടുതല്‍ സഹായം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തരാമെന്നും പറഞ്ഞു. കെ എ പിള്ളയോ ബിജെപിയോ പണവിതരണം നിഷേധിച്ചില്ല. പണം നല്‍കിയതിനെ നിഷേധിക്കാതെ പണം നല്‍കിയത് വോട്ടിനായല്ലെന്ന വാദമാണ് ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ള നിരത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Alappuzha, BJP, Leader, Cash, By-election, Politics, Cash Issue, Top headline, Illegal activity ; Case filed against BJP leader

Powered by Info News For You

Comments
Post a Comment