സര്‍ക്കാര്‍ ആശുപത്രിയില്‍ കുത്തിവെപ്പിന് വിസമ്മതിച്ച് ഡോക്ടര്‍ രോഗിയെ തിരിച്ചയച്ചതായി പരാതി; പണിമുടക്ക് ദിവസം നഴ്‌സെത്താത്തതിനാലാണ് കുത്തിവെപ്പെടുക്കാത്തതെന്ന് വിശദീകരണം
ഉദുമ: (www.kasargodvartha.com 02.04.2018) സര്‍ക്കാര്‍ ആശുപത്രിയില്‍ കുത്തിവെപ്പിന് വിസമ്മതിച്ച് ഡോക്ടര്‍ രോഗിയെ തിരിച്ചയച്ചതായി പരാതി. ഉദുമ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ് പണിമുടക്ക് ദിവസം നഴ്‌സെത്തിയില്ലെന്ന കാരണത്താല്‍ കുത്തിവെപ്പെടുക്കാന്‍ തയ്യാറാകാതിരുന്നത്. സ്ഥിരമായി ഡയാലിസിസിന് വിധേയമാകുന്ന രോഗിക്കുള്ള കുത്തിവെപ്പ് പുറത്തു നിന്നും വാങ്ങി കൊണ്ടുവന്ന് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതിനും ഡോക്ടര്‍ തയ്യാറായില്ലെന്നാണ് പരാതി. തുടര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാണ് രോഗിയോട് നിര്‍ദേശിച്ചത്.
ഡോക്ടര്‍ക്ക് കുത്തിവെപ്പെടുക്കേണ്ട കാര്യമില്ലെന്നും കുത്തിവെപ്പ് നല്‍കാന്‍ ചുമതലപ്പെട്ട ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതാണ് രോഗിക്ക് ഇത്തരമൊരു അനുഭവമുണ്ടാകാന്‍ കാരണമായതെന്നുമാണ് മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം. ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്ക് എത്തുന്നതു തന്നെ വളരെ പണിപ്പെട്ടാണെന്നും ഇതിനു മുമ്പ് നടന്ന ഒന്നു രണ്ടു പണിമുടക്കുകളില്‍ ഡോക്ടര്‍മാരെ പോലും തടഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്നും, ഇതൊക്കെ കാണിച്ച് അന്നേ ദിവസം തന്നെ കലക്ടര്‍ക്കം മറ്റും പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു പരിഹാരവും ഇന്നേവരെ ഉരുത്തിരിഞ്ഞു വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ജോലിക്ക് ഹാജരാവുകയും, എന്നാല്‍ ജോലിയോട് നിസഹരിക്കുകയും ചെയ്തു എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സാധ്യമാകുന്ന നിലയില്‍ ഒ.പി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മാനുഷിക പരിഗണന നല്‍കാത്ത പ്രശ്നം ഇതില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിരമായി നല്‍കേണ്ട മറ്റ് കുത്തിവെപ്പുകള്‍ ഡോക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്. ഹീമോഗ്ലോബിന്‍ കുത്തിവെപ്പ് അടുത്ത ദിവസങ്ങളില്‍ നല്‍കിയാലും മതിയെന്നതിനാലാണ് ഡോക്ടര്‍ രോഗിയെ അയച്ചതെന്നും മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് വ്യക്തമാക്കി. 200 ഓളം രോഗികളെ ഹാജരായ മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്ന് നോക്കിയതായും ആവശ്യമായ ചികിത്സ നല്‍കിയെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Doctor,
< !- START disable copy paste -->Keywords: Kasaragod, Kerala, news, Top-Headlines, Trending, Doctor,
Powered by Info News For You

Comments
Post a Comment