വീട്ടുജോലിക്കാരിയെ ഏര്‍പാടു ചെയ്ത് തരാമെന്നു പറഞ്ഞ് ഖത്തര്‍ പൗരനില്‍ നിന്നും പണംതട്ടിയ ഇന്ത്യക്കാരന്‍ പിടിയില്‍
ഖത്തര്‍:(www.kasargodvartha.com 29/04/2018) വീട്ടുജോലിക്കാരിയെ ഏര്‍പാടു ചെയ്ത് തരാമെന്നു പറഞ്ഞ് ഖത്തര്‍ പൗരനില്‍ നിന്നും പണംതട്ടിയ ഇന്ത്യക്കാരനെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തതായി റിപോര്‍ട്ട്. വ്യാജ റിക്രൂട്ടിംഗ് സ്ഥാപന ഉടമയാണ് പിടിയിലായത്. വീട്ടുജോലിക്കാരിയെ ഏര്‍പാടു ചെയ്ത് തരാമെന്നു പറഞ്ഞ് ഖത്തര്‍ പൗരനില്‍ നിന്നും പണം വാങ്ങി വഞ്ചിക്കുകയായിരുന്നു.
Keywords: News, Qatar, Gulf, Police, Arrest, Complaint, Investigation, Qatar native cheated by Indian, arrested
മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിക്കാരി എത്താതിരുന്നതിനെ തുടര്‍ന്ന് ഖത്തര്‍ പൗരന്‍ ദോഹയിലെ ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കുകയായിരുന്നു. എംബസി പരാതി ഉടന്‍തന്നെ വിദേശകാര്യമന്ത്രാലയത്തിനു കൈമാറുകയും അന്വേഷണം നടത്തി ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് ഡോംഗ്രി സ്വദേശിയായ സല്‍മാന്‍ സയ്യിദ് മുഹദിനെ അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Qatar, Gulf, Police, Arrest, Complaint, Investigation, Qatar native cheated by Indian, arrested
Powered by Info News For You

Comments
Post a Comment