മൃതദേഹം ഖബറടക്കം നടത്തുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവ്; വിജയം കണ്ടത് മൂന്നര വര്‍ഷത്തെ നിയമപോരാട്ടം
കാസര്‍കോട് : (www.kasargodvartha.com 09.04.2018) മൃതദേഹം ഖബറടക്കം നടത്തുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവ്. വിജയം കണ്ടത് മൂന്നര വര്‍ഷത്തെ നിയമപോരാട്ടം. മുസ്ലീം മതവിശ്വാസികളുടെ മൃതദേഹം ഖബറടക്കം ചെയ്യുന്നതിന് പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ടാണ് കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ കോടതി ഉത്തരവിട്ടത്.
2015 ഫെബ്രുവരി 11-ന് മരണപ്പട്ട പഴയചൂരിയിലെ സി.എച്ച് കാസിം ഹാജിയുടെ ഭാര്യ ആഇശയുടെ ഖബറടക്കം നടത്തുന്നതുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് കേസിനാസ്പദമായത്. മരിച്ച ആഇശയുടെ ഖബറടക്കം നടത്തുന്നതിനു വേണ്ടി കുടുംബാംഗങ്ങള്‍ പള്ളി കമ്മിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ തല്‍ഖീന്‍ (മരിച്ചയാളെ ഉപദേശിക്കല്‍) ചെയ്യാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഖബറടക്കം നടത്താന്‍ അനുവദിക്കുകയുള്ളൂ എന്നായിരുന്നു പള്ളിക്കമ്മിറ്റിയുടെ വാദം.
മുജാഹിദ് വിഭാഗക്കാരായ കുടുംബാംഗങ്ങള്‍ ആയതിനാല്‍ ഇതിന് തയ്യാറാകാതിരുന്നതോടെ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കാന്‍ കഴിയാതെ വരികയായിരുന്നു. പള്ളിക്കമ്മിറ്റിയുടെ ഈ നടപടി ചോദ്യം ചെയ്തുകൊണ്ട് മരിച്ച ആഇശയുടെ മക്കളായ സി.കെ ഷരീഫ്, സി.കെ സിറാജുദ്ദീന്‍ എന്നിവര്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ കോടതി മുമ്പാകെ ഫയല്‍ ചെയ്ത, OS 24/2015 നമ്പര്‍ കേസിലാണ് കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ജഡ്ജ് പി.ജെ വിന്‍സെന്റ് വിധി പുറപ്പെടുവിച്ചത്. അന്യായക്കാരുടെ കുടുംബാഗങ്ങള്‍ മരണപ്പെട്ടാല്‍ ഖബറടക്കത്തിന് യാതൊരു നിയന്ത്രണങ്ങളോ, വിലക്കോ ഏര്‍പ്പെടുത്തരുതെന്നും മേല്‍കാര്യത്തില്‍ യാതൊരു വിവേചനവും കാണിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹരജിക്കാര്‍ക്കു വേണ്ടി ഹൈകോടതി ജഡ്ജ് അഡ്വ. ടി.എം അബ്ദുല്‍ ലത്വീഫ് എറണാകുളം, അഡ്വ. മുഹമ്മദ് ശുഐബ് കോഴിക്കോട് എന്നിവര്‍ ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Burial, Choori, Religion, Old Choori, Kozhikode, Dead body Burial complaint; Waqaf Tribunal's order.
< !- START disable copy paste -->
2015 ഫെബ്രുവരി 11-ന് മരണപ്പട്ട പഴയചൂരിയിലെ സി.എച്ച് കാസിം ഹാജിയുടെ ഭാര്യ ആഇശയുടെ ഖബറടക്കം നടത്തുന്നതുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് കേസിനാസ്പദമായത്. മരിച്ച ആഇശയുടെ ഖബറടക്കം നടത്തുന്നതിനു വേണ്ടി കുടുംബാംഗങ്ങള്‍ പള്ളി കമ്മിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ തല്‍ഖീന്‍ (മരിച്ചയാളെ ഉപദേശിക്കല്‍) ചെയ്യാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഖബറടക്കം നടത്താന്‍ അനുവദിക്കുകയുള്ളൂ എന്നായിരുന്നു പള്ളിക്കമ്മിറ്റിയുടെ വാദം.
മുജാഹിദ് വിഭാഗക്കാരായ കുടുംബാംഗങ്ങള്‍ ആയതിനാല്‍ ഇതിന് തയ്യാറാകാതിരുന്നതോടെ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കാന്‍ കഴിയാതെ വരികയായിരുന്നു. പള്ളിക്കമ്മിറ്റിയുടെ ഈ നടപടി ചോദ്യം ചെയ്തുകൊണ്ട് മരിച്ച ആഇശയുടെ മക്കളായ സി.കെ ഷരീഫ്, സി.കെ സിറാജുദ്ദീന്‍ എന്നിവര്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ കോടതി മുമ്പാകെ ഫയല്‍ ചെയ്ത, OS 24/2015 നമ്പര്‍ കേസിലാണ് കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ജഡ്ജ് പി.ജെ വിന്‍സെന്റ് വിധി പുറപ്പെടുവിച്ചത്. അന്യായക്കാരുടെ കുടുംബാഗങ്ങള്‍ മരണപ്പെട്ടാല്‍ ഖബറടക്കത്തിന് യാതൊരു നിയന്ത്രണങ്ങളോ, വിലക്കോ ഏര്‍പ്പെടുത്തരുതെന്നും മേല്‍കാര്യത്തില്‍ യാതൊരു വിവേചനവും കാണിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹരജിക്കാര്‍ക്കു വേണ്ടി ഹൈകോടതി ജഡ്ജ് അഡ്വ. ടി.എം അബ്ദുല്‍ ലത്വീഫ് എറണാകുളം, അഡ്വ. മുഹമ്മദ് ശുഐബ് കോഴിക്കോട് എന്നിവര്‍ ഹാജരായി.
Keywords: Kasaragod, Kerala, News, Burial, Choori, Religion, Old Choori, Kozhikode, Dead body Burial complaint; Waqaf Tribunal's order.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment