തെലങ്കാനയില്‍ ട്രാക്ടര്‍ കനാലില്‍ വീണ് ഒമ്പത് മരണം; മരിച്ചവരെല്ലാം സ്ത്രീകള്‍, ഡ്രൈവര്‍ വണ്ടിയോടിച്ചത് മൊബൈലില്‍ സംസാരിച്ചുകൊണ്ട്
ഹൈദരാബാദ്: (www.kvartha.com 06.04.2018) തെലങ്കാനയില്‍ ട്രാക്ടര്‍ കനാലില്‍ വീണ് ഒമ്പത് മരണം. മരിച്ചവരെല്ലാം സ്ത്രീകള്‍, ഡ്രൈവര്‍ വണ്ടിയോടിച്ചത് മൊബൈലില്‍ സംസാരിച്ചുകൊണ്ടാണെന്ന് ആക്ഷേപം. നളഗൊണ്ട ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. പഡമാട്ടി തണ്ടയില്‍ നിന്ന് പുളിച്ചേര്‍ലയിലേക്ക് പോവുകയായിരുന്ന കര്‍ഷക തൊഴിലാളികള്‍ സഞ്ചരിച്ച ട്രാക്ടറാണ് അപകടത്തില്‍ പെട്ടത്. മണ്ടലില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ വണ്ടിപ്പാട് ള ഗ്രാമത്തിനടുത്തുള്ള എ എം ആര്‍ പി (അലിമിനേറ്റി മാധവ റെഡ്ഡി പ്രോജക്റ്റ്) കനാലില്‍ ആണ് വണ്ടി തകര്‍ന്നുവീണത്.
അപകടസമയത്ത് മുപ്പതോളം തൊളിലാളികളാണ് ട്രാക്ടറില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടായിരുന്നു വണ്ടി ഓടിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.
പോലീസും നാട്ടുകാരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍ പരിക്കേറ്റ 15ഓളം പേര്‍ ആശുപത്രിയിലാണ്. രണ്ട് കുട്ടികളടക്കം കാണാതായവര്‍ക്ക് വേണ്ടി കനാലില്‍ തിരച്ചില്‍ തുടരുകയാണ്.
മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. രമാവത് സോന(70), രമാവത് ജേജ(65), ജരുകുല ദ്വാളി(30), രമാവത് കേളി(50), രമാവത് കംസാലി(50), ബനവത് ബേരി(55), രമാവത് ഭാരതി(35), രമാവത് സുനിത(30).

Keywords: Nine killed as tractor falls into canal in Nalgonda, Hyderabad, News, Accidental Death, Obituary, Women, Dies, Dead Body, Hospital, Treatment, Injured, National.
Powered by Info News For You

Comments
Post a Comment