പുത്തന്‍ പരീക്ഷണവുമായി വാട്ട്‌സ്അപ്പ്; പുതിയ ഫീച്ചര്‍ താമസിയാതെ എത്തും

(www.kvartha.com 02.04.2018) പുത്തന്‍ ഫീച്ചറുമായി വീണ്ടും വാട്ട്‌സ്അപ്പ് രംഗത്ത്. ഉപയോക്താക്കള്‍ അവരുടെ വാട്സ്ആപ്പ് നമ്പര്‍ മാറ്റുമ്പോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഈ പുതിയ അപ്‌ഡേറ്റ് ആന്‍ഡ്രോയിഡിലെ വാട്സ്ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണുള്ളത്. വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളില്‍ താമസിയാതെ ഈ ഫീച്ചര്‍ എത്തുമെന്നാണ് വിവരം.

'ചെയ്ഞ്ച് നമ്പര്‍' എന്ന ഓപ്ഷന്‍ വാട്സ്ആപ്പ് സെറ്റിങ്സിലാണ് ഉണ്ടാവുക. നിങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും നിങ്ങള്‍ നമ്പര്‍ മാറ്റുന്ന വിവരം അറിയിപ്പായി ലഭിക്കും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവരുടെ ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കപ്പെടുമെന്നാണ് സൂചന.

Technology, News, Whatsapp, Features, Chat, Number, Contact, Users, Group, Settings, Option, Whatsapp Introducing New Features

ഞാന്‍ ചാറ്റ് ചെയ്ത കോണ്‍ടാക്റ്റുകളിലേക്ക്, എല്ലാ കോണ്‍ടാക്റ്റുകളിലേക്ക്, തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളിലേക്ക് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ചേയ്ഞ്ച് നമ്പര്‍ സംവിധാനത്തില്‍ ലഭ്യമാണ്. ഇത് ഉപയോഗിച്ചു ആരെയെല്ലാം നിങ്ങള്‍ നമ്ബര്‍ മാറ്റുന്ന വിവരം അറിയിക്കണം എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം.ഉപയോക്താക്കള്‍ക്ക് നമ്പര്‍ മാറുന്ന വിവരം കോണ്‍ടാക്റ്റുകളിലേക്ക് അയക്കുന്നത് മാത്രമേ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം, നമ്പര്‍ മാറ്റുമ്‌ബോള്‍ എല്ലാ ഗ്രൂപ്പുകളിലേക്കു സന്ദേശമെത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Technology, News, Whatsapp, Features, Chat, Number, Contact, Users, Group, Settings, Option, Whatsapp Introducing New Features


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?