സുഹ്റയുടെ മരണം ടിപ്പര്‍ ലോറിയിടിച്ച്: മരണകാരണം വാരിയെല്ലിനേറ്റ ക്ഷതം
കാസര്‍കോട് (www.evisionnews.co): നെല്ലിക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സുഹ്റ (48) മരിച്ചത് ടിപ്പര്‍ ലോറിയിടിച്ചാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വാരിയെല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് ചെര്‍ളടുക്ക റോഡരികില്‍ സുഹ്റ പരിക്കുകളോടെ വീണ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സഹോദരനെ വിളിപ്പിച്ച് ചെങ്കളയിലെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.
ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ സുഹ്റ വീണ് കിടന്ന സ്ഥലം പരിശോധിച്ചപ്പോഴാണ് ടിപ്പര്‍ ലോറിയുടെ ലൈറ്റിന്റെ ഭാഗം കണ്ടത്. ഇതേതുടര്‍ന്ന് എടനീരില്‍ നടത്തിയ പരിശോധനക്കിടെയാണ് ടിപ്പര്‍ ലോറിയുടെ ലൈറ്റ് ഭാഗത്ത് സ്റ്റിക്കര്‍ പതിച്ചനിലയില്‍ ലോറി ശ്രദ്ധയില്‍പെട്ടത്. ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ അപകടം സംബന്ധിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു.
Powered by Info News For You
Comments
Post a Comment