വിഷു ആഘോഷം: അനധികൃത പടക്ക വില്‍പനയ്‌ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്: (www.kasargodvartha.com 14.04.2018) അനുമതിയില്ലാതെ പടക്ക വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും, പോലീസ് നിതാന്ത ജാഗ്രതയും പരിശോധനയും നടത്തുമെന്നും ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ അറിയിച്ചു. ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ ഒഴിവാക്കണം. പടക്കങ്ങള്‍ കത്തിച്ചതിനു ശേഷം വലിച്ചെറിയാതിരിക്കുക, വീടും, പരിസരവും, വാഹനങ്ങളും ശ്രദ്ധിക്കുക, പൊട്ടാത്തവ വീണ്ടും കൈകൊണ്ടെടുക്കരുത്, പൊള്ളലേറ്റാല്‍ ഒഴുകുന്ന വെള്ളത്തില്‍ തണുപ്പിക്കണമെന്നും മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേഹത്ത് തീ കൊണ്ടാല്‍ കട്ടിയുള്ള ചാക്ക് പോലുള്ളവ കൊണ്ട് അമര്‍ത്തിപ്പിടിച്ച് തീ കെടുത്തണം, കുട്ടികള്‍ മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ മാത്രം പടക്കമുപയോഗിക്കണമെന്നുമുള്ള മുന്നറിയിപ്പുകളാണ് ജില്ലാ പോലീസ് ചീഫ് നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, District Police Chief, Vishu, District Police chief about Vishu Celebration. < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?