ടാങ്ക് വേധ മിസൈല്‍ സാങ്കേതിക വിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നു

ബംഗളൂരു: (www.kvartha.com 07.04.2018) ടാങ്ക് വേധ മിസൈല്‍ സാങ്കേതിക വിദ്യയായ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നു. പ്രതിരോധ മേഖലയിലെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് മൂന്നാം തലമുറ ടാങ്ക് വേധ മിസൈല്‍ സാങ്കേതിക വിദ്യയായ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. ഇതിനുള്ള പ്രാഥമിക നടപടികള്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ തുടങ്ങിക്കഴിഞ്ഞു.

നാഗും നാഗ് മിസൈല്‍ ക്യാരിയര്‍ എന്നറിയപ്പെടുന്ന നമീകയുമാണ് സ്വകാര്യ കമ്പനിക്ക് കൈമാറുക. അതേസമയം, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ഈ കരാര്‍ നേടാന്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്.

India ready to transfer crucial anti-tank missile technology to private industry, Bangalore, News, Technology, Researchers, Business, National.

ഇന്‍ഫ്രാറെഡ് ചിത്രീകരണ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നാഗിന്റെ ആക്രമണ പരിധി എട്ട് കിലോമീറ്ററാണ്. 42 കിലോഗ്രാം ഭാരവും 1.90 മീറ്റര്‍ നീളവും ഇതിനുണ്ട്. ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ് വിഭാഗത്തില്‍പെടുന്ന ഈ മിസൈല്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയില്ല. ഏകദേശം എട്ട് കിലോഗ്രാമാണ് പോര്‍മുന ശേഷി. നാഗ് മിസൈല്‍ നിര്‍മാണത്തിന് 300 കോടിയാണ് ചെലവ്.

യുദ്ധടാങ്കുകളെ നശിപ്പിക്കാന്‍ വേണ്ടി മിസൈലുകളെ വഹിക്കുന്ന വാഹനമാണ് നമിക. പന്ത്രണ്ട് മിസൈലുകളെ വഹിക്കാനുള്ള ശേഷിയുള്ള ഈ വാഹനത്തില്‍ എട്ട് മിസൈലുകള്‍ ഏതുസമയത്തും തൊടുക്കാന്‍ സന്നദ്ധമാക്കിയിരിക്കും.

ബാബ കല്യാണി ഗ്രൂപ്പ്, മഹീന്ദ്ര, റിലയന്‍സ്, എല്‍ ആന്‍ഡ് ടി എന്നീ കമ്പനികള്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ താല്‍പര്യം അറിയിച്ചിരുന്നു.

Keywords: India ready to transfer crucial anti-tank missile technology to private industry, Bangalore, News, Technology, Researchers, Business, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?