ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ട്, ബാങ്ക് ക്യാഷറായ അമ്മയേയും മകനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും
പാലാ: (www.kasargodvartha.com 04.04.2018) ബാങ്കിന്റെ ക്യാഷ് ഡിപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ടു നിക്ഷേപിച്ച കേസില്‍ റിമാന്റിലായ പ്രതിയെയും മാതാവിനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. രണ്ടായിരത്തിന്റെ അഞ്ചു കള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവത്തിലാണ് പാലാ ഓലിയ്ക്കല്‍ അരുണ്‍ സെബാസ്റ്റ്യന്‍ കഴിഞ്ഞ ദിവസം പാലാ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 12നാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. മൂന്നാഴ്ചയിലധികം ഒളിവില്‍ കഴിഞ്ഞ ഇരുവരെയും എറണാകുളത്തു നിന്നും പിടികൂടുകയായിരുന്നു. അരുണിന്റെ അമ്മ മറിയാമ്മ ക്യാഷറായി ജോലി ചെയ്യുന്ന സഹകരണബാങ്കില്‍ നിന്നും അരക്കോടിയിലധികം രൂപ കാണാതായ കേസിലാണ് മറിയാമ്മ പിടിയിലായത്.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പാലാ സി ഐ രാജന്‍ കെ അരമന പറഞ്ഞു. ബ്ലഡ് പ്ലഷര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് സബ് ജയിലില്‍ നിന്നും മറിയാമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും ഒരുമിച്ച് കസ്റ്റഡില്‍ വാങ്ങുന്നതിന് മറിയാമ്മ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അപേക്ഷ നല്‍കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. അരുണിന്റെ ഉടമസ്ഥതയില്‍ പാലായില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തില്‍ നിന്നും മെഷീനുകളും ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇവ വിശദമായ പരിശോധനയക്ക് ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
ഒറിജിനല്‍ നോട്ടിന്റെ കളര്‍ഫോട്ടോസ്റ്റാറ്റ് എടുത്ത് കള്ളനോട്ട് നിര്‍മ്മിക്കുകയായിരുന്നുവെന്ന് അരുണ്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകള്‍ നിര്‍മ്മിച്ച് വിവിധ സ്ഥലങ്ങളിലെ സി ഡി എമ്മുകളില്‍ നിക്ഷേപിച്ചതായി സൂചനയുണ്ട്. പുതിയ സി ഡി എമ്മുകള്‍ക്ക് കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ട്. തൊടുപുഴയിലും കള്ളനോട്ടു നിര്‍മ്മാണത്തിന് അരുണിനെതിരേ കേസുണ്ട്. പലരില്‍ നിന്നായി വാങ്ങിയ ലക്ഷക്കണക്കിനു രൂപ വായ്പയുടെ പലിശ നല്‍കുന്നതിനും ആര്‍ഭാഡ ജീവിതത്തിനുമാണ് കള്ളനോട്ടുകള്‍ നിര്‍മ്മിച്ചതെന്നാണ് പോലീസിനു നല്‍കിയ മൊഴി.
അരുണിന്റെ കള്ളനോട്ട് നിര്‍മ്മാണം സംബന്ധിച്ച് വീട്ടുകാര്‍ക്ക് സൂചനയൊന്നും ഉണ്ടായിരുന്നില്ല. പാലായിലെ ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അരുണിനെ തിരിച്ചറിഞ്ഞത്. പോലീസ് അന്വേഷിച്ചെത്തിയതോടെ ഇരുവരും മുങ്ങുകയായിരുന്നു. ആദ്യം തിരുവനന്തപുരത്തും പിന്നീട് തമിഴ്നാട്ടിലും ഒളിവില്‍ കഴിഞ്ഞ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാന്‍ എറണാകുളത്തെത്തിയപ്പോഴാണ് പിടിയിലായത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ മാസശമ്പളത്തേക്കാള്‍ കൂടുതല്‍ തുക പലിശയിനത്തില്‍ മറിയാമ്മ മകനു വേണ്ടി നല്കിയിരുന്നതായി പറഞ്ഞു. മാസം അറുപതിനായിത്തിലധികം രൂപ മറിയാമ്മയക്ക് ശമ്പളമുണ്ട്. പിടിയാകുമ്പോള്‍ 4200 രൂപ മാത്രമാണ് മറിയാമ്മയുടെ കൈവശമുണ്ടായിരുന്നത്. ഇവര്‍ വാടകയക്കു താമസിച്ച പാലായിലെ ഫ്ലാറ്റിലും മകളുടെ എറണാകുളത്തെ ഫ്ളാറ്റിലും പോലീസ് പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താന്‍ സാധിച്ചില്ല. മറിയാമ്മ ജോലി ചെയ്യുന്ന സഹകരണബാങ്കിലെ രണ്ടു മാനേജര്‍മാരെ ബാങ്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ക്യാഷ് സംബന്ധമായ കാര്യങ്ങളില്‍ കൂട്ടുത്തരവാദിത്വമുള്ള ജീവനക്കാരാണിവര്‍.
പോലീസ് ഇവരെയും ചോദ്യം ചെയ്തു. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മറിയാമ്മയെ ഇവര്‍ വിശ്വാസത്തിലെടുക്കുകയായിരുന്നു. മറിയാമ്മ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ഇവരും പ്രതികളാകും. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും പിടിയിലായതുകൊണ്ട് കൊച്ചിയിലെ കള്ളനോട്ടു നിര്‍മ്മാണക്കാരെ ലക്ഷ്യമിട്ടും അന്വേഷണം നടത്തുന്നുണ്ട്. അരുണിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് അറസ്റ്റിലായ സുഹൃത്ത് അനൂപ് ബോസിന്റെയും സുരേഷ് തങ്കപ്പന്റയും ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെ അരുണ്‍ തിരുവനന്തപുരത്തേക്ക് മുങ്ങുകയായിരുന്നു.
പിറ്റേന്നാണ് മാതാവ് മറിയാമ്മയെ ബാങ്കില്‍ നിന്നും കാണാതാവുന്നത്. ഇവര്‍ എറണാകുളത്ത് മകളുടെ പഠനത്തിനായി എടുത്തുകൊടുത്ത ഫ്ളാറ്റില്‍ എത്തുകയായിരുന്നു. പിന്നീട് അരുണും മാതാവും മകളും കൂടി വേളാങ്കണ്ണിക്ക് പോയി. മൂന്ന് ദിവസം അവിടെ താമസിച്ചു. പിന്നീട് പോണ്ടിച്ചേരിയില്‍ 5 ദിവസവും ചെന്നൈലും താമസിച്ചു. ഇതിനിടെ നാട്ടില്‍ ജാമ്യം ശരിയാക്കി നല്‍കാമെന്ന ഉറപ്പിലാണ് ഇരുവരും നാട്ടിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Cash, Bank, Police, Cash Deposit, Fake Note, Top headline,Bank cheating and fake note case , Mother and Son in custody

Powered by Info News For You

Comments
Post a Comment