ജോലിസമയത്ത് ഓഫീസില്‍ പാട്ടും ഡാന്‍സുമായി പിറന്നാള്‍ ആഘോഷത്തില്‍ മുഴുകി ഉദ്യോഗസ്ഥര്‍: ആവശ്യങ്ങള്‍ക്കെത്തിയ സാധാരണക്കാര്‍ പുറത്ത് കാത്തുനിന്ന് മടുത്തു; നടപടി എടുക്കാനൊരുങ്ങി അധികൃതര്‍, വീഡിയോ വൈറല്‍

മധ്യപ്രദേശ്: (www.kvartha.com 18.04.2018) സര്‍ക്കാര്‍ ഓഫീസില്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് നിയമമൊന്നുമില്ല. എന്നാല്‍ ജോലി സമയത്ത് ആവശ്യങ്ങള്‍ക്കായി സാധാരണക്കാര്‍ വന്നു നില്‍ക്കുമ്പോള്‍ അതെല്ലാം മറന്ന് ഡാന്‍സും പാട്ടുമായി ആഘോഷങ്ങളില്‍ മുങ്ങിയ ഒരു സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്.

സഹപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷമായിരുന്നു ഓഫീസില്‍ നടന്നത്. ഇതിനു പിന്നാലെ ബോളിവുഡ് പാട്ടുകളുടെ അകമ്പടിയോടെ തകര്‍ത്ത് നൃത്തമാടുകയായിരുന്നു ഉദ്യോഗസ്ഥരെല്ലാം. ഒരു സ്ത്രീയും പുരുഷനുമാണ് മത്സരിച്ച് ഡാന്‍സ് ചെയ്ത് മുന്നില്‍ നില്‍ക്കുന്നത്. മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസിലായിരുന്നു ആഘോഷമെന്നാണ് ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. ആഘോഷത്തിന്റെ വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാനാഭാഗത്തുനിന്നും പ്രതിഷേധങ്ങളുയര്‍ന്നു. ഇവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Men and women Officers dancing in government office, Madhya pradesh, News, Humor, Video, Office, Birthday Celebration, Dance, Song, National

എന്നാല്‍ ഇത്രയും ആഘോഷത്തിനിടെയും ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയില്‍ തുടരുന്നതും കാണാം. ചിലര്‍ വീഡിയോ പിടിച്ച് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.

Keywords: Men and women Officers dancing in government office, Madhya pradesh, News, Humor, Video, Office, Birthday Celebration, Dance, Song, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?