സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി അക്രമം: മൂന്നുപേര്‍ക്ക് പരിക്ക്
തൃക്കരിപ്പൂര്‍ (www.evisionnews.co): ഉദിനൂര്‍ പരത്തിച്ചാലില്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി അക്രമം. സംഭവത്തില്‍ വീട്ടമ്മ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥിയായ എന്‍. മുഹമ്മദ് റാസി (20), ടി. മുഹമ്മദ് (20), വീട്ടമ്മയായ ടി. സുബൈറ (40) എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തായ പരത്തിച്ചാലിലെ മുക്താറിന്റെ വീട്ടില്‍ വാതില്‍ കട്ടിള പിടിച്ചുവെക്കാന്‍ എത്തിയതായിരുന്നു റാസിയും മുഹമ്മദും. മുക്താറിന്റെ വീട്ടിനടുത്തുള്ള വളവിലെത്തിയപ്പോള്‍ ഒരു സംഘം സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമം ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് മുക്താറിന്റെ മാതാവായ സുബൈറക്ക് മര്‍ദനമേറ്റത്. ആസ്പത്രിയിലുള്ളവരുടെ പരാതിയില്‍ ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment