കല്യാണത്തിന് അമ്മ സമ്മതിക്കുന്നില്ല, ആത്മഹത്യാ ഭീഷണിയുമായി തെങ്ങിന്‍ മുകളില്‍ കയറി യുവാവ്
മൂലമറ്റം : (www.kvartha.com 06.04.2018) കല്യാണത്തിന് അമ്മ സമ്മതിക്കുന്നില്ല, ആത്മഹത്യാ ഭീഷണിയുമായി തെങ്ങിന്‍ മുകളില്‍ കയറി യുവാവ്. പുത്തേട് കാനവരയ്ക്കല്‍ പരേതനായ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ രഘുവാണ്(37) സ്വന്തം തെങ്ങില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിവാഹം നടക്കാത്തതിനെത്തുടര്‍ന്നു മാതാവ് ഭാരതിയുമായി രഘു സ്ഥിരമായി വഴക്കടിക്കാറുണ്ട്. കഴിഞ്ഞദിവസം മാതാവിനെ ചുറ്റികയ്ക്ക് അടിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. ഇതറിഞ്ഞ നാട്ടുകാര്‍ ഭാരതിയെ നാടുകാണിയിലുള്ള ബന്ധുവീട്ടിലേക്കയച്ചു.
രണ്ടുദിവസമായി അമ്മയെ കാണാതെ വന്നതോടെ വ്യാഴാഴ്ച്ച രാവിലെ എട്ടുമണിയോടെ വീടിനു സമീപത്തെ തെങ്ങിനു മുകളില്‍ കയറുകയായിരുന്നു. വിശന്നപ്പോള്‍ രഘു തെങ്ങിനു മുകളിലിരുന്നു കരിക്കിട്ടു കഴിച്ചു. ഇതിനിടെ തെങ്ങിനു സമീപത്തേക്കു നടന്നുവന്നവരുടെ നേരെ തേങ്ങാ എറിഞ്ഞതോടെ ആരും പരിസരത്തേക്ക് അടുക്കാതായി.
സുഹൃത്ത് ജയ്‌മോന്‍ തെങ്ങിനു മുകളില്‍ കയറി രഘുവിനെ അനുനയിപ്പിച്ച് കയറിട്ടു കെട്ടി ഫയര്‍ ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായത്തോടെ വലയിലാക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ ശശീന്ദ്ര ബാബുവിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ചേര്‍ന്നാണു രഘുവിനെ തെങ്ങില്‍നിന്നു താഴെയിറക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Idukki, Suicide Attempt, Marriage, young man, Fire Force, Top head line, Young man's suicide attempt

Powered by Info News For You

Comments
Post a Comment