കരിമ്പ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് മരിച്ചു; കണ്ടുനിന്ന വ്യാപാരി ബോധരഹിതനായി

കാസര്‍കോട്: (www.kasargodvartha.com 02.04.2018) കരിമ്പ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് മരിച്ചു. കണ്ട് നിന്ന കരിമ്പ് വ്യാപാരി ബോധരഹിതനായിവീണു. തിങ്കളാഴ്ച ഉച്ചയോടെ നായന്മാര്‍മൂല പാണലത്താണ് സംഭവം. ദേശീയപാതയോരത്ത് കരിമ്പ് വില്‍പന നടത്തുകയായിരുന്ന സ്ഥലത്തു നിന്നും കത്തി വാങ്ങി ഓടിപ്പോയ കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി സൂര്യനായക്കിന്റെ മകന്‍ ഹരീഷ് നായിക്കാണ് (30) സ്വയം കഴുത്തറുത്ത് മരിച്ചത്.

സംഭവം കണ്ട വ്യാപാരിയാണ് ബോധരഹിതനായി വീണത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് കുതിച്ചെത്തി. നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. യുവാവ് മരിക്കാനുണ്ടായ കാരണം വ്യക്തമല്ല. യുവാവിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞത്.

വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Vidya Nagar, Man commits suicide
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?