കേസില്‍ പ്രതിയായി മുങ്ങിനടക്കുകയായിരുന്ന യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 19.04.2018) കേസില്‍ പ്രതിയായി മുങ്ങിനടക്കുകയായിരുന്ന യുവാവ് അറസ്റ്റിലായി. ഉപ്പള മുളിഞ്ചയിലെ മുജീബിനെ (26)നെയാണ് കുമ്പള എസ് ഐ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 2016 ല്‍ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 326-ാം വകുപ്പ് പ്രകാരം മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് മുജീബെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി മൊഗ്രാലില്‍ വെച്ചാണ് മുജീബിനെ പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം മഞ്ചേശ്വരം പോലീസിന് കൈമാറുകയായിരുന്നു. മഞ്ചേശ്വരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, arrest, Accuse, court, arrest warrant, Warrant case accused arrested
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?