ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് മരണക്കളി; റയല്‍ മാഡ്രിഡും യുവന്റ്‌സും നേര്‍ക്കുനേര്‍
ടൂറിന്‍: (www.kvartha.com 03.04.2018)ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് യുവന്റസ് റയല്‍ മാഡ്രിഡിന്റെ നേരിടും. ടൂറിനില്‍ നടക്കുന്ന പോരാട്ടത്തില്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോറ്റതിന്റെ കണക്ക് തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവന്റസ് പോര്‍ക്കച്ച മുറുക്കുന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനെ 4-1ന് പരാജയപ്പെടുത്തിയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്.
2014-15 സീസണില്‍ സെമിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം യുവന്റസിനൊപ്പമായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേതൃത്വം നല്‍കുന്ന ആക്രമണനിരയെ തളയ്ക്കുകയെന്നത് യുവന്റ്‌സിന് വലിയ തലവേദനയാണ്. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഇതുവരെ 12 ഗോളുകളുമായി മിന്നും ഫോമിലാണ് റൊണാള്‍ഡോ. കഴിഞ്ഞ 8 മത്സരങ്ങളില്‍ മാത്രം 17 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്.
ലാ ലീഗ കിരീട പോരാട്ടത്തില്‍ പിറകിലായ റയല്‍ മാഡ്രിഡിന്റെ ശേഷിക്കുന്ന പ്രതീക്ഷ മുഴുവന്‍ ചാമ്പ്യന്‍സ് ലീഗിലാണ്. സീസണിന്റെ തുടക്കത്തില്‍ ഫോമിലെത്താന്‍ വിഷമിച്ച റയല്‍ മാഡ്രിഡ് കഴിഞ്ഞ 11 മത്സരങ്ങളില്‍ 10 എണ്ണവും ജയിച്ച് മികച്ച ഫോമിലാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. റൊണാള്‍ഡോയുടെ അഭാവത്തില്‍ കഴിഞ്ഞ മത്സരത്തില്‍ ലാസ് പാല്‍മാസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ഗാരെത് ബെയ്‌ലിന് ഇന്ന് ടീമില്‍ ഇടം കിട്ടുമോ എന്നും ഉറപ്പില്ല.
അതെ സമയം പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ടോട്ടന്‍ഹാമിനെ മറികടന്ന് ക്വാര്‍ട്ടറില്‍ എത്തിയ യുവന്റസ് മികച്ച ഫോമിലാണ് റയലിനെ നേരിടാനിറങ്ങുന്നത്. ഡിബാലയും ഹിഗ്വയിനും അടങ്ങുന്ന മുന്നേറ്റ നിര ഫോമിലെത്തിയാല്‍ റയല്‍ മാഡ്രിഡ് പ്രതിരോധത്തിന് പിടിപ്പതു പണിയായിരിക്കും. സീരി എയിലെ കഴിഞ്ഞ മത്സരത്തില്‍ ശക്തരായ എ സി മിലാനെ 3-1ന് പരാജയപ്പെടുത്തിയാണ് യുവന്റസ് ഇന്ന് ഇറങ്ങുക. നിലവില്‍ നാല് പോയിന്റ് ലീഡോഡുകൂടി സീരി എ യില്‍ ഒന്നാം സ്ഥാനത്താണ് യുവന്റസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Italy, News, Football, Sports, Champions League, Turin, Juventus, Real Madrid, Quarter Final, Cristiano Ronaldo, Paulo Dybala, Gonsalo Hiquain, Champions League Quarter Final; Real Madrid Facing Juventus

Powered by Info News For You

Comments
Post a Comment