കൂട്ടുപുഴ പാലം നിര്‍മാണ പ്രതിസന്ധി, ബിജെപി അന്തര്‍ സംസ്ഥാന പാത ഉപരോധിക്കും

ഇരിട്ടി : (www.kvartha.com 04.04.2018) തലേശേരി മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ കെഎസ്ടിപിനിര്‍മിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തി തടസപ്പെട്ട് മൂന്നു മാസത്തിലേറെ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയത്തിനെതിരെ ഹര്‍ത്താലും അന്തര്‍സംസ്ഥാന പാത ഉപരോധവുമായി ബിജെപി. പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലയോര ഹര്‍ത്താല്‍ അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ നടത്തുന്നതിന്റെ ആദ്യപടിയായി കൂട്ടുപുഴയില്‍ ആറിന് രാവിലെ 11ന് ഇരിട്ടി - ബംഗളരു അന്തര്‍ സംസ്ഥാന പാത ഉപരോധിക്കും.

വടക്കേ മലബാറിലെ ആയിരക്കണക്കായ ജനങ്ങള്‍ക്ക് മൈസൂര്‍ , ബംഗളൂരു തുടങ്ങിയ കര്‍ണാടക നഗരങ്ങളില്‍ എത്താനുള്ള പരമ പ്രധാന പാത എന്ന നിലയില്‍ ഈ പാതയുടെ പ്രാധാന്യം വളരെ വലുതാണ്. മൂന്ന് മാസമായി പ്രതിസന്ധി തുടര്‍ന്നിട്ടും ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കാത്തത് മലയോരത്തിനോടുള്ള കടുത്ത അവഗണനയാണ്. 1928 ല്‍ ഈ പാതയില്‍ കേരളാ കര്‍ണ്ണാടക അതിര്‍ത്തിയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതും തകര്‍ച്ചാ ഭിഷണി നേരിടുന്നതുമായ പാലത്തിനു പകരമായാണ് വീതിയേറിയതും സൗകര്യ പ്രദവുമായ നിലയിലാണ് ഇപ്പോള്‍ കെഎസ്ടിപി ലോകബാങ്ക് സഹായത്തോടെ പുതിയ പാലം കൂട്ടുപുഴക്ക് കുറുകെ നിര്‍മിക്കുന്നത്.

Kerala, News, Kannur, BJP, KSTP Road ,Siege, Iritty, Koottupuzha Bridge, Thalassery-Mysoor, kootupuza bridge construction crisis


തീര്‍ത്തും കേരളത്തിന്റെ അധീനതയിലുള്ള പ്രദേശത്താണ് പാലം പണിയുന്നത് എന്നിരിക്കെ പാലത്തിന്റെ കര്‍ണാടകത്തോട് ചേര്‍ന്ന ഭാഗം തങ്ങളുടെ അധീനതയില്‍ പെട്ട വനഭൂമിയയാണെന്നു കാണിച്ച് കര്‍ണാടകപാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തി തടയുകയായിരുന്നു. കേരളത്തിന്റെ കയ്യില്‍ ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ എല്ലാ രേഖകളും ഉണ്ടായിട്ടും പ്രവര്‍ത്തി തടസപ്പെടുത്തിയ കര്‍ണാടക അധികതൃതരുടെ നടപടി ചോദ്യം ചെയ്യാനോ പ്രവര്‍ത്തി തുടര്‍ന്ന് നടത്താനുള്ള ആര്‍ജ്ജവം കാണിക്കുകയോ ചെയ്യാതെ മിണ്ടാതിരിക്കുന്ന കേരളത്തിലെ ഭരണ - പ്രതിപക്ഷ നയത്തിനെതിരെയാണ് ബിജെപി പ്രക്ഷോഭം നടത്താനായി ഒരുങ്ങുന്നത്.

 Kerala, News, Kannur, BJP, KSTP Road ,Siege, Iritty, Koottupuzha Bridge, Thalassery-Mysoor, kootupuza bridge construction crisis

കൂടാതെ കേരളത്തിന്റെ അധീനതയിലുള്ള ഏക്കര്‍ കണക്കിന് ബാരാപ്പോള്‍ പദ്ധതിയോട് ചേര്‍ന്ന പ്രദേശവും കര്‍ണ്ണാടകകയ്യേറിയിട്ടു വര്‍ഷങ്ങളായെങ്കിലും ഇതും തിരിച്ചു പിടിക്കാനുള്ള നടപടിയില്‍ മൗനം പാലിക്കുകയാണ് നമ്മുടെ ഭരണകൂടം. ഇതിനും പരിഹാരമുണ്ടാവണമെന്നു ബിജെപി ആവശ്യപ്പെട്ടു.ഇതിനു മുന്നോടിയായി ബി ജെ പി പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി.എം രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കൂട്ടുപുഴ പാലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വഴി തടയലിന് ശേഷം ഹര്‍ത്താല്‍ ഉള്‍പെടെ തുടര്‍ സമരപരിപാടികള്‍ ഉണ്ടാകുമെന്ന് നേതാക്കളായ പി.എം. രവീന്ദ്രന്‍, എം.ആര്‍. സുരേഷ്, സത്യന്‍കൊമ്മേരി, പി.കൃഷ്ണന്‍, രാമദാസ് എടക്കാനം, സജിത്ത് കീഴൂര്‍ എന്നിവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, BJP, KSTP Road ,Siege, Iritty, Koottupuzha Bridge, Thalassery-Mysoor, kootupuza bridge construction crisis


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?