ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാമനായി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്
ന്യൂഡല്‍ഹി: (www.kvartha.com 12.04.2018) ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാമനായി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ വ്യാഴാഴ്ച പുറത്ത് വിട്ട റാങ്കിംഗില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സെല്‍സമിനെ മറികടന്നാണ് ശ്രീകാന്ത് ഒന്നാം സ്ഥാനത്തെത്തിയത്. 76,895 പോയിന്റാണ് നിലവില്‍ ശ്രീകാന്തിനുള്ളത്.
ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. നേരത്തെ ഇന്ത്യയുടെ സൈന നേഹ്‌വാള്‍ വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നാല് പ്രധാന ടൂര്‍ണമെന്റുകളില്‍ കിരീടം നേടാന്‍ ശ്രീകാന്തിന് സാധിച്ചിരുന്നു. ഇന്തോനേഷ്യ, ആസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് ഓപ്പണുകളാണ് ശ്രീകാന്ത് സ്വന്തമാക്കിയത്.
ഗോള്‍ഡ്‌കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്ത് ഉള്‍പ്പെട്ട സഖ്യം ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. സിംഗിള്‍സിലും ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയാണ് ശ്രീകാന്ത്. പരിശീലകനെന്ന നിലയില്‍ പുല്ലേല ഗോപീചന്ദിന്റെ വലിയ നേട്ടം കൂട്ടിയാണിത്. സൈന നേഹ്‌വാളിന്റെയും ശ്രീകാന്തിന്റെയും പരിശീലകനാണ് ഗോപീചന്ദ്.

കഴിഞ്ഞ വര്‍ഷം അവസാനം ഒന്നാം സ്ഥാനത്ത് എത്താന്‍ ശ്രീകാന്തിന് സാധ്യത ഉണ്ടായിരുന്നെങ്കിലും പരിക്ക് വിനയാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kidambi Srikanth is set to become the first Indian male shuttler to be ranked world No 1, New Delhi, News, Sports, Badminton, Sports, National.

Powered by Info News For You

Comments
Post a Comment