കശ്മീരില്‍ ഏറ്റുമുട്ടല്‍; എട്ടു ഭീകരരെ സൈന്യം വധിച്ചു; ആറോളം സൈനികര്‍ക്ക് ഗുരുതര പരിക്ക്
ശ്രീനഗര്‍: (www.kvartha.com 01.04.2018) കശ്മീരില്‍ ശനിയാഴ്ച്ച ഏറ്റുമുട്ടലിനൊടുവില്‍ എട്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ദക്ഷിണകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലും അനന്ത്നാഗിലും വച്ചാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്.
കശ്മീരില്‍ മൂന്നിടത്തായി സുരക്ഷാഭടന്‍മാര്‍ തീവ്രവാദികളോട് എറ്റുമുട്ടിയെന്ന് ജമ്മു-കശ്മീര്‍ പോലീസ് മേധാവി എസ് പി വൈദ് അറിയിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ ഡ്രഗഡ്, കച്ച്ദൂര എന്നീ ഗ്രാമങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ അഞ്ചോളം തീവ്രവാദികളുണ്ടെന്നാണ് കരുതുന്നത്. ഡ്രഗഡില്‍ നിന്ന് ഏഴ് തീവ്രവാദികളുടെ മൃതദേഹങ്ങളും, വന്‍ ആയുധശേഖരവും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
ഞായറാഴ്ച്ച പുലര്‍ച്ചെ അനന്ത്നാഗിലെ ഡിലഗം മേഖലയില്‍ വച്ചു നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദിയെ സൈന്യം വധിക്കുകയും, മറ്റൊരു ഭീകരവാദിയെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലുകളില്‍ ആറോളം സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kashmir, Srinagar, Army, Terrorists, attack, Terror Attack, Weapons, News, Police, Dead Bodies, Army killed eight terrorists in kashmir

Powered by Info News For You

Comments
Post a Comment