അന്യജാതിയില്‍പ്പെട്ടവര്‍ പേരിനൊപ്പം ബ്രാഹ്മണരുടെ പേരു ചേര്‍ത്തു ഭക്തരെ കബളിപ്പിക്കുന്നു; നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അഖിലകേരള തന്ത്രി മണ്ഡലം ഭാരവാഹികള്‍ രംഗത്ത്
ചാത്തന്നൂര്‍: (www.kvartha.com 17.04.2018) അന്യജാതിയില്‍പ്പെട്ടവര്‍ പേരിനൊപ്പം ബ്രാഹ്മണരുടെ പേരു ചേര്‍ത്തു ഭക്തരെ കബളിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് അഖിലകേരള തന്ത്രി മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതര ജാതിയില്‍പ്പെട്ട പല ക്രിമിനലുകളും തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലത്തിനു മറപിടിക്കുന്നതിനായാണു ബ്രാഹ്മണ ജാതിപ്പേരുകളായ പോറ്റി, ശര്‍മ, നമ്പൂതിരി, ഭട്ടതിരി തുടങ്ങിയവ സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
അന്യജാതിയില്‍പ്പെട്ടവര്‍ പൂജചെയ്യുന്നതില്‍ തങ്ങള്‍ എതിരല്ല. ബ്രാഹ്മണര്‍ എന്ന വ്യാജേന ശാന്തിപ്പണി ചെയ്യുന്നതിനെതിരെ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് 1000 രൂപയുടെ നെയ്യ് വിളക്ക് രസീതാക്കുന്നവര്‍ക്കു മാത്രം മുന്‍ഗണന നല്‍കുന്നതു വന്‍ അഴിമതിക്കു കളമൊരുക്കും. ക്ഷേത്രത്തിനുളളില്‍ നെയ്യ് വിളക്കു കത്തിച്ചതായി യാതൊരു തെളിവും ഭക്തര്‍ക്കു ലഭിക്കുന്നില്ല.
അതുകൊണ്ടുതന്നെ നെയ്യ് വാങ്ങിയെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പിനാണ് ഇത്തരം രീതികള്‍ വഴിയൊരുക്കുന്നത്.
ഭക്തരെ കബളിപ്പിക്കുന്ന ഈ നിലപാടു പരിശോധിക്കണം. നിലവില്‍ ഒഴിവുണ്ടായിട്ടും പാര്‍ട്ട് ടൈം ശാന്തിക്കാരുടെ പ്രമോഷന്‍ നടപ്പാക്കിയിട്ടില്ല. അടിയന്തരമായി പ്രമോഷന്‍ നടപ്പാക്കണം. എല്‍.ഡി.സി, എസ്.ജി.ഒ. തസ്തികയില്‍ കഴിഞ്ഞ ഓഗസ്റ്റ് വരെ 439 ഒഴിവുകള്‍ നിലവിലുണ്ടായിരുന്നു. ഇതില്‍ ലോ പെയ്ഡ് പ്രൊമോഷന്‍ 121 പേര്‍ക്കും ആശ്രിത നിയമനം 131 പേര്‍ക്കും നല്‍കിയതായി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
ബാക്കിയുളള 187 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം 85 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2018 മാര്‍ച്ച് വരെ ഉണ്ടായ എല്ലാ ഒഴിവുകളും അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം. മഹാക്ഷേത്രങ്ങളിലും മറ്റും തന്ത്രിമാരും ശാന്തിമാരും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനു പോലും ബുദ്ധിമുട്ടു നേരിടുകയാണ്. കേരളത്തില്‍ ബ്രാഹ്മണ സമൂഹവും ക്ഷേത്ര തന്ത്രിമാരും ശാന്തിമാരും നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയാറാകണമെന്നും തന്ത്രി മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ചാത്തന്നൂര്‍ എന്‍.എസ്.എസ് താലൂക്ക് കരയോഗ യൂണിയന്‍ ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.ആര്‍.നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍ പോറ്റി, വൈസ് പ്രസിഡന്റ് വാഴയില്‍ മഠം വിഷ്ണു നമ്പൂതിരി, ജോയിന്റ് സെക്രട്ടറി കെ.പി. വിഷ്ണുനമ്പൂതിരി, രക്ഷാധികാരി മാധവപ്പിള്ളി ഇല്ലം രാധാകൃഷ്ണന്‍ നമ്പൂതിരി, സംസ്ഥാന നിര്‍വാഹകസമിതി അംഗം എസ്.ആര്‍. ജയകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Brahmins protests against Non-Brahmins can also be temple priests, Religion, Local-News, Criminal Case, Allegation, News, Corruption, Press meet, Kerala.

Powered by Info News For You

Comments
Post a Comment