നഗരസഭയില്‍ പരേതര്‍ക്കും ക്ഷേമപെന്‍ഷന്‍ വരുന്നു; കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ച

നീലേശ്വരം: (www.kasargodvartha.com 26.04.2018) നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ പരേതര്‍ക്കും ക്ഷേമ പെന്‍ഷന്‍ വരുന്നത് കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയായി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ പ്രകാശനാണ് ഇക്കാര്യം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. തന്റെ വാര്‍ഡില്‍ മാത്രം ഇത്തരത്തില്‍ 20 പരേതരുടെ പേരില്‍ പെന്‍ഷന്‍ വന്ന് മടക്കേണ്ടി വന്നിട്ടുണ്ടെന്നും പ്രകാശന്‍ ചൂണ്ടിക്കാട്ടി.

ഒരു വര്‍ഷത്തോളമായി ഇതാണ് സ്ഥിതി. ഇത്തരത്തിലുള്ളവരെ ഒഴിവാക്കി അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കക്ഷി വ്യത്യാസമില്ലാതെ മറ്റു കൗണ്‍സിലര്‍മാരും ഇതിനെ പിന്താങ്ങി. പുതിയ അപേക്ഷകരുടെ പേര് സോഫ്റ്റ് വെയര്‍ മുഖേന ചേര്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടെന്നും, ഇത് പരിഹരിക്കപ്പെട്ടാല്‍ പുതിയ അപേക്ഷകര്‍ക്ക് പെന്‍ഷന്‍ ലഭ്യമാകുമെന്നും പരേതര്‍ക്ക് പെന്‍ഷന്‍ വരുന്നത് ഒഴിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ മറുപടി നല്‍കി. മക്കള്‍ വിദേശത്താണെന്നതുകൊണ്ടു മാത്രം വാര്‍ധക്യകാല പെന്‍ഷനുള്ളള അപേക്ഷ നിരസിക്കരുതെന്ന് പി പി മുഹമ്മദ് റാഫിയും, ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധന നടത്താതെയാണ് അപേക്ഷ നിരസിക്കുന്നതെന്ന് എ കെ കുഞ്ഞികൃഷ്ണനും, നിരവധി അപാകതകള്‍ ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ടുണ്ടെന്നും, അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നവരുണ്ടെന്ന് പി കെ രതീഷും ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടു പറഞ്ഞു.

കൃത്യമായ പേരില്ലാതെ പെന്‍ഷന്‍ അനുവദിച്ചവരുടെ വിവരവും, വാര്‍ഡ് സൂചിപ്പിക്കാതെ പേരും കൗണ്‍സില്‍ യോഗത്തിനു മുന്‍പാകെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വായിച്ചത് ആശയക്കുഴപ്പത്തിനിടയാക്കി. ഉപാധ്യക്ഷ വി ഗൗരി, പി രാധ, പി.വി രാധാകൃഷ്ണന്‍, വി കെ റഷീദ, എന്‍ പി ഐഷാബി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 Top-Headlines, Kasaragod, Kerala, News, Neeleswaram, Pension, Death Persons, Municipality, Pension for death persons; Controversy

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Kasaragod, Kerala, News, Neeleswaram, Pension, Death Persons, Municipality, Pension for death persons; Controversy
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?