നമ്മുടെ സാംസ്‌കാരിക പൈതൃകം ലോകം അറിയണം: മന്ത്രി എ സി മൊയ്തീന്‍

പയ്യന്നൂര്‍: (www.kvartha.com 09.04.2018) നമ്മുടെ തൊഴില്‍ സംസ്‌കാരത്തിന്റെ ഭാഗമായുള്ള കരവിരുതുകള്‍ ലോകത്തെ അറിയിക്കണമെന്നും അതിലൂടെ നമ്മള്‍ വളരണമെന്നും വ്യവസായ-യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍. ഏഴ് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള വെങ്കല പൈതൃക ഗ്രാമമായ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലില്‍ ബെല്‍മെറ്റല്‍ ക്ലസ്റ്റര്‍, പൊതുസേവന കേന്ദ്രം, വര്‍ക്ക് ഷെഡ് നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടുവാഴി ജന്മിത്വ കാലഘട്ടത്തിന്റെ സൃഷ്ടിയാണ് തൊഴില്‍ വിഭജനം. വൈദഗ്ദ്യങ്ങളും കരവിരുതുകളും സ്വായത്തമാക്കിയ ഈ തലമുറയോടെ ഇവയൊന്നും അന്യം നിന്നുപോകരുത്. മാര്‍ക്കറ്റ് മാത്രമാണ് ദൈവമെന്ന രീതിയില്‍ പൊതുവിപണിയില്‍ കോര്‍പറേറ്റുകള്‍ ഇടപെടുമ്പോള്‍ പാരമ്പര്യ കരകൗശല വസ്തുക്കള്‍ പിന്തള്ളപെടുകാണ്. നമ്മുടെ സ്വന്തമായ ഇത്തരം കലാപൈതൃകങ്ങള്‍ക്ക് ലോകമാര്‍ക്കറ്റില്‍ ഇടംപിടിക്കുന്നതിന് പുതിയ മോഡലുകള്‍ ആവശ്യമാണ്.

Kerala, News, Kannur, Payyannur, Minister, Culture, Legacy, Famous, World, Our cultural heritage should be known to the world: Minister, A C Moideen

ടൂറിസം പോലുള്ള കഴിയാവുന്ന മേഖലകളുമായി ഇത്തരം കരകൗശല വസ്തുക്കളെ ബന്ധപ്പെടുത്തണം.350 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന റിവര്‍ ടൂറിസം പദ്ധതിക്കായി 150 കോടിയുടെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പുഴയാത്രയ്ക്കിടയിലും നമ്മുടെ സാംസ്‌കാരിക കരകൗശല പൈതൃകത്തെ ലോകത്തെ പരിചയപ്പെടുത്താനുള്ള സാധ്യതകളെപറ്റി നമ്മള്‍ ആലോചിച്ച് പദ്ധതികള്‍ക്ക് രൂപം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടി വി രാജേഷ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ്.സുനില്‍ കുമാര്‍, മാനേജിംങ്ങ് ഡയറക്ടര്‍ എന്‍.കെ.മനോജ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ ബിജു, പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍.അജിത,കരകൗശല കോര്‍പറേഷന്‍ സാരഥികള്‍,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കരകൗശല മേഖലക്ക് വിപണി സാധ്യത കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കരകൗശല കോര്‍പറേഷന്‍ രൂപം കൊടുത്ത സംസ്ഥാനത്തെ പതിനൊന്ന് ക്ലസ്റ്ററുകളില്‍ ആദ്യ ക്ലസ്റ്ററിന്റെ ഉദ്ഘാടനമാണ് കുഞ്ഞിമംഗലത്ത് നടന്നത്. ഇതേ തുടര്‍ന്ന് രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ഡിസൈന്‍ വര്‍ക്ക്ഷോപ്പിനും തുടക്കമായി. 60 ലക്ഷം രൂപ ചെലവിടുന്ന പദ്ധതിയുടെ ഭാഗമായി പത്ത് പുതിയ മോഡലുകള്‍ക്ക് വര്‍ക്ക് ഷോപ്പില്‍ രൂപംകൊടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Payyannur, Minister, Culture, Legacy, Famous, World, Our cultural heritage should be known to the world: Minister, A C Moideen


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?