പോണ്ടിച്ചേരി വാഹനങ്ങളെ കത്രികപ്പൂട്ടിട്ട് പിടിക്കാന്‍ തുടങ്ങി

കൊച്ചി:(www.kvartha.com 06/04/2018) പോണ്ടിച്ചേരി വാഹനം നികുതി ഒഴിവാക്കി കേരളത്തില്‍ സര്‍വ്വീസ് നടത്തിയതിന് ഇരുപത്തി രണ്ട് ലക്ഷം രൂപയ്ക്ക് റവന്യൂ റിക്കവറി നടപടി എടുത്തു. റവന്യൂ റിക്കവറിയ്ക്ക് നടപടി സ്വീകരിച്ചത് മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസാണ്. എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഈ ആഴ്ചയില്‍ രണ്ടു വാഹനങ്ങളില്‍ നിന്ന് മുപ്പത് ലക്ഷം രൂപ നികുതിയായി സ്വീകരിച്ചെന്ന് എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റെജി പി വര്‍ഗീസ് പറഞ്ഞു.

എറണാകുളം ജില്ലയിലെ നികുതി അടയ്ക്കാത്ത എല്ലാ വാഹന ഉടമകള്‍ക്കെതിരെയും ഏപ്രില്‍ 15നകം റവന്യൂ റിക്കവറി നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നു എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റെജി പി വര്‍ഗീസും മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ശശികുമാറും അറിയിച്ചു.

News, Kochi, Vehicles, Kerala, Enforcement, RTO, Tax,Pondicherry-vehicle-seased


അന്യസംസ്ഥാന വാഹനങ്ങള്‍ നികുതി അടയ്ക്കാതെ വീട്ടില്‍ പാര്‍ക്ക് ചെയ്യുകയോ, റോഡില്‍ ഓടുകയോ ചെയ്യുന്നത് കണ്ടാല്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ കെ എം ഷാജി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്ത് നികുതി അടപ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Vehicles, Kerala, Enforcement, RTO, Tax, Pondicherry-vehicle-seased


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?