ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ച രണ്ട് പേര്‍ പിടിയില്‍

മൂലമറ്റം: (www.kvartha.com 18.04.2018) ലൈസന്‍സില്ലാത്ത തോക്ക് കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. മൂലമറ്റം എടാട് പെരിങ്ങാട്, ചേബ്ലാനിയില്‍ മാത്തുക്കുട്ടി (മാത്യു-47), കിഴക്കേവാണീയേടത്ത് കേശവന്‍ (69) എന്നിവരാണ് ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിനു പിടിയിലായത്. മാത്യുവിന്റെ മുറ്റത്തു വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി കഴിഞ്ഞ ദിവസം എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. കഞ്ചാവ് ചെടി വളര്‍ത്തിയതിനും, വില്‍പന നടത്തിയതിനും മാത്യുവിന്റെ മകന്‍ ആല്‍വിനെ(19) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പറമ്പില്‍ മറ്റ് സ്ഥലങ്ങളില്‍ കഞ്ചാവ് ചെടികള്‍ ഉണ്ടോ എന്ന് പരിശോധന നടത്തുന്നതിനിടെ തൊട്ടടുത്ത് ഇരിങ്ങാലക്കുട വെള്ളിയേളത്ത് ഐസക്കിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ വിറക് പുര കണ്ടെത്തുകയും, മുറി പരിശോധിച്ചപ്പോള്‍, നാടന്‍ തോക്കു കണ്ടെത്തുകയായിരുന്നു.

എക്‌സൈസ് അധികൃതര്‍ കാഞ്ഞാര്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോള്‍ ലൈസന്‍സില്ലാത്ത നാടന്‍ തോക്കും, വെടി കോപ്പും, വെടി മരുന്നുകളും കണ്ടെത്തുകയായിരുന്നു. വിദേശത്തുള്ള ഐസക്കിന്റെ റബര്‍ വെട്ടുന്നത് മാത്യുവാണ്. മാത്യുവിനെ പോലീസ് എടാട് നിന്ന് കസ്റ്റഡിയില്‍ എടുക്കുകയും, റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. മാത്യുവിനെ ചോദ്യം ചെയ്തപ്പോള്‍ കേശവന്റെതാണ് തോക്കെന്നു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേശവനെ കസ്റ്റഡിയില്‍ എടുത്തു. കേശവന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും, തോക്കുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ലെന്നു പോലീസ് പറഞ്ഞു.

Kerala, News, Gun Battle, Arrest, Idukki, illegal Gun, Two Arrest, Crime, Illegal gun, two arrest

തോക്കിന്റെ ഉടമസ്ഥാവകാശം ഇരു കൂട്ടരും നിഷേധിച്ചെങ്കിലും, കേശവന്റെതാണെന്നു സമ്മതിച്ചെന്നു പോലീസ് പറഞ്ഞു. കേശവനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാഞ്ഞാര്‍ സി.ഐ മാത്യു ജോര്‍ജ്, എസ്.ഐ പി.എം ഷാജി, എ.എസ്.ഐമാരായ സദാശിവന്‍, ഇസ്മയില്‍, സി.പി ഒ ഹംസ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇളംദേശം എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അന്‍സാരിയും സംഘവും ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Gun Battle, Arrest, Idukki, illegal Gun, Two Arrest, Crime, Illegal gun, two arrest



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?