മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിന്റെ പാര്‍ട്ടിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു; നിര്‍ണ്ണായക നീക്കവുമായി അമേരിക്ക
വാഷിങ്ങ്ടണ്‍: (www.kvartha.com 03.04.2018) മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിന്റെ നേതൃത്വത്തിലുള്ള മിലി മുസ്ലീം ലീഗിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചു. എംഎംഎല്ലിന്റെ 7 പ്രധാന നേതാക്കളെയും തീവ്രവാദികളായി പ്രഖ്യാപിച്ചു. എംഎംഎല്ലിനോടൊപ്പം തെഹ്റിക് ഇ ആസാദി ഇ കശ്മീര്‍ എന്ന സംഘടനയെയും തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേയാണ് അമേരിക്കയുടെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി എംഎംഎല്ലിനെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. രജിസ്ട്രേഷന് പാകിസ്താന്‍ ആഭ്യന്തര മന്ത്രാലത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ ഭരണകൂടം ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.
എംഎംഎല്‍ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ലഷ്‌കറിന്റെ നയങ്ങള്‍ പ്രചരിപ്പിക്കുന്ന സഖ്യകക്ഷിയാണെന്നുമാണ് യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹാഫിസ് സയിദിന്റെ തെഹ്രികെ ആസാദി കാശ്മീരിനെയും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈയില്‍ ആക്രമണം നടത്തിയ ജമാഅത്തുദ്ദവ എന്ന സംഘടനയെയാണ് തെഹ്രികെ ആസാദിയെന്ന് പിന്നീട് ഹാഫിസ് സയിദ് പേര് മാറ്റിയത്. ഭീകരസംഘടന ലഷ്‌കറെ തയിബയുടെ ഭാഗമാണ് തെഹ്രികെ ആസാദിയെന്നാണ് യുഎസിന്റെ വാദം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Washington, News, America, Pakistan, Terrorism, Mili Muslim League, Terrorist, Hafiz Zayd, Lashkar-E-Toiba, Pakistan ministry seeks ban on new party backed by Hafiz Zayd

Powered by Info News For You

Comments
Post a Comment