മനുഷ്യാവകാശ കമ്മിഷന്‍ ചെയ്യുന്നത് മനുഷ്യാവകാശ കമ്മിഷന്റെ പണി തന്നെയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; മുഖ്യമന്ത്രി കാണേണ്ടിയിരുന്നത് പഞ്ചഗുട്ട പോലീസ് സ്‌റ്റേഷനല്ല കസ്റ്റഡി മരണം നടന്ന വാരാപ്പുഴ സ്‌റ്റേഷനായിരുന്നുവെന്നും വിമര്‍ശനം

തിരുവനന്തപുരം: (www.kvartha.com 24.04.2018) അര്‍ദ്ധരാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു നിരപരാധിയെ പോലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോള്‍ മനുഷ്യാവകാശകമ്മിഷന്‍ ഇടപെടരുതെന്ന് പറയുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

മനുഷ്യാവകാശ കമ്മിഷന്‍ മനുഷ്യാവകാശ കമ്മിഷന്റെ പണിയെടുത്താല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ പണി തന്നെയാണ് അവര്‍ ചെയ്തിരിക്കുന്നത്. മനുഷ്യാവകാശം ചവിട്ടി മെതിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് പൗരന് സംരക്ഷണം നല്‍കേണ്ട പണിയാണ് മുഷ്യാവകാശ കമ്മിഷനുള്ളത്.

Thiruvananthapuram, Kerala, News, Politics, Police, Pinarayi vijayan, Ramesh Chennithala, Ramesh against Pinarayi.

അധികാരത്തിന്റെ ഹൂങ്കില്‍ മുഖ്യമന്ത്രി അത് മറന്നു പോവുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിടിപ്പു കേടുകൊണ്ടാണ് സംസ്ഥാനത്ത കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാവുന്നത്. പോലീസുകാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. സ്വന്തം കഴിവ്‌കേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ മേക്കിട്ട് കയറേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന പരിധി വിട്ടതും അപഹാസ്യവുമാണ്.

വരാപ്പുഴ കസ്റ്റഡി മരണം നടന്ന് പതിനഞ്ചാമത്തെ ദിവസമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്രയും ദിവസം അദ്ദേഹം എന്തു കൊണ്ടാണ് ഒന്നും പറയാതിരുന്നത്. നരേന്ദ്ര മോഡിയുടെ പാത പിന്‍തുടരുകയാണ് പിണറായി ചെയ്യുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. സി.ബി.ഐയെ തന്നെ കേസ് ഏല്പിക്കണം.

തിരുവനന്തപുരത്ത് കാണാതായ വിദേശ വനിതയുടെ സഹോദരി പരാതിയുമായി ചെന്നപ്പോള്‍ ഒന്നു കാണാന്‍ പോലും തയ്യാറാവാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ വീണിടത്തു കിടന്നുരുളുകയാണ് ചെയ്യുന്നത്.

ആന്ധ്രയിലെ പഞ്ചഗുട്ട പോലീസ് സ്‌റ്റേഷനല്ല കസ്റ്റഡി മരണം നടന്ന വാരാപ്പുഴ സ്‌റ്റേഷനായിരുന്നു മുഖ്യമന്ത്രി കാണേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Politics, Police, Pinarayi vijayan, Ramesh Chennithala, Ramesh against Pinarayi.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?