ശുദ്ധജലം ഇനി കൃത്യമായി വീട്ടിലെത്തും; കാസര്‍കോട് ജില്ലയില്‍ കുടിവെള്ള വിതരണ വണ്ടികളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ തീരുമാനം

കാസര്‍കോട്: (www.kasargodvartha.com 19.04.2018) ജില്ലയിലെ കടുത്ത വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കുടിവെള്ള വിതരണ വണ്ടികളില്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) സംവിധാനം ഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ കെ. ജീവന്‍ബാബുവിന്റെ നിര്‍ദേശം. ജിപിഎസ് ട്രാക്കിംഗ് സിസ്റ്റം കുടിവെള്ള വിതരണ വാഹനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതോടെ വാഹനം സഞ്ചരിക്കുന്ന വഴി കൃത്യമായി രേഖപ്പെടുത്തുകയും കേരള വാട്ടര്‍ അതോറിറ്റിയുടെ നിശ്ചിത സ്രോതസ്സുകളില്‍ നിന്നും ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ജല കിയോസ്‌കുകളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനും ക്രമക്കേടുകള്‍ തടയാനും കഴിയും.

ജിപിഎസ് എര്‍പ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ രംഗത്തെ സ്ഥാപനങ്ങളില്‍ നിന്നും വാടകാടിസ്ഥാനത്തിലാണ് വാഹനങ്ങളില്‍ ജിപിഎസ് സ്ഥാപിക്കുക. ഇതിനുള്ള മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ജില്ലാ കളക്ടര്‍ക്ക് ഈ മാസം 25-ന് ഉച്ചയ്ക്ക് രണ്ടിനകം ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷന്‍ തുറക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Drinking water, Top-Headlines, Collector Decided to install GPS in Drinking Water vehicles
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?