സ്‌കൂളില്‍ കയറി നാലാംക്ലാസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യുന്നില്ലെന്ന് പരാതി

ബേക്കല്‍ (www.evisionnews.co): സ്‌കൂളില്‍ കയറി നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 16കാരനെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് ബന്ധുക്കളുടെ പരാതി. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഞ്ചായത്ത് പരിധിയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് 16കാരനായ കൗമാരക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാവിലെ പത്ര വിതരണത്തിനെത്തിയപ്പോള്‍ സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ദേഹത്ത് കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി നിലവിളിച്ചതോടെ കൗമാരക്കാരന്‍ ഓടിരക്ഷപ്പെടുകയും വിവരം വീട്ടിലറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പിന്നീട് ചൈല്‍ഡ് ലൈനിലും ബേക്കല്‍ പോലീസിലും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഭരണപക്ഷത്തിന്റെ സമ്മര്‍ദത്തില്‍ പരാതി ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?