ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കുമ്പള: (my.kasargodvartha.com 09.04.2018) ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മിയാപ്പദവിലെ കര്‍ഷകന്‍ ജയപ്രകാശ് ആള്‍വ (38)യാണ് മരിച്ചത്. ബായിക്കട്ട അമ്പലടുക്കയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കോഴിയങ്കം നടക്കുന്നതിനിടെ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് ജയപ്രകാശിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജയപ്രകാശിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഭാര്യ: പ്രമീള. മക്കള്‍: പ്രകൃതി, നിഹാരിക.

Related News:
കോഴി അങ്കത്തിനിടെ മരക്കൊമ്പ് പൊട്ടിവീണ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Injured, Kumbala, Man died after tree falls
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?