മാതാപിതാക്കള്‍ മരിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്ക് മകന്‍ പിറന്നു

ബീജിംഗ്: (www.kvartha.com 12.04.2018) മാതാപിതാക്കള്‍ മരിച്ച് നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് മകന്‍ പിറന്നു. നാലുവര്‍ഷം മുമ്പ് ഒരു കാറപകടത്തില്‍പെട്ടാണ് മാതാപിതാക്കള്‍ മരിച്ചത്. പിന്നീട് മറ്റൊരു അമ്മയുടെ വാടക ഗര്‍ഭപാത്രത്തില്‍ മകന്‍ ജനിക്കുകയായിരുന്നു. ചൈനയിലാണ് സംഭവം. ദി ബീജിംഗ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ദമ്പതികള്‍ ജീവിച്ചിരിക്കേ ഐവിഎഫ് വഴി കുഞ്ഞിന് ജന്മം നല്‍കാന്‍ സൂക്ഷിച്ചിരുന്ന ഭ്രൂണമാണ് അവരുടെ മരണശേഷം ഉപയോഗിച്ചത്. മാതാപിതാക്കള്‍ 2013ലെ കാര്‍ അപകടത്തില്‍ മരിച്ചുവെങ്കിലും ഭ്രൂണം ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ രക്ഷിതാക്കള്‍ നടത്തിയ നീണ്ടനാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കുട്ടിയുടെ ജനനത്തിന് വഴിതെളിഞ്ഞത്.

A Baby Was Born in China Four Years After His Parents Died, Beijing, China, News, Local-News, Media, Report, Parents, Family, World

നാന്‍ജിയാംഗിലെ ആശുപത്രിയില്‍ ശീതികരിച്ചു സൂക്ഷിച്ചിരിക്കുകയായിരുന്നു ഭ്രൂണം. ഒരു ലിക്വിഡ് നൈട്രജന്‍ ടാങ്കില്‍ മൈനസ് 196 ഡിഗ്രിയിലാണ് ഭ്രൂണം സൂക്ഷിച്ചിരുന്നത്.
ലാവോസില്‍ നിന്നുള്ള വാടക അമ്മയില്‍ നിന്നാണ് കുട്ടി ജനിച്ചതെന്ന് ദി ബീജിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറിലായിരുന്നു ജനനം.

വാടക ഗര്‍ഭധാരണം നിയമവിരുദ്ധമായതോടെയാണ് രാജ്യത്തിന് പുറത്തുനിന്ന് അമ്മയെ കണ്ടെത്തേണ്ടിവന്നത്. എന്തായാലും തങ്ങളുടെ പാരമ്പര്യത്തിന് ഒരു അവകാശി ജനിച്ചതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ അവന്റെ കുടുംബം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A Baby Was Born in China Four Years After His Parents Died, Beijing, China, News, Local-News, Media, Report, Parents, Family, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?