ചൂട് കനക്കുന്നു, പകല്‍ പുറത്തിറങ്ങാന്‍ വയ്യ, രാത്രി ഉറങ്ങാനും വയ്യ

കോട്ടയം:(www.kvartha.com 07/04/2018) കനത്ത ചൂട് ജനജീവിതം ദുസഹമാക്കി മുന്നേറുമ്പോള്‍ പകല്‍സമയങ്ങളില്‍ പുറത്തിറങ്ങാനാവാതെ ജനങ്ങള്‍. ജോലി ചെയ്യാന്‍ പോലും സാധിക്കാത്ത തരത്തില്‍ പകല്‍ച്ചൂട് വര്‍ദ്ധിച്ചിരിക്കുകയാണ്. പകല്‍ച്ചൂട് ഉയര്‍ന്നതു വിവിധ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. ചൂട് കാരണമുള്ള പലവിധ അസ്വസ്ഥതകള്‍ കൂടാതെ നിരവധി പേര്‍ക്കു ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നുണ്ട്. തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ചൂട് കനത്ത ഭീഷണിയാണ്. സ്ത്രീ തൊഴിലാളികളാണ് ഇവിടെയുള്ളവരില്‍ ഏറെയും. വിശ്രമിക്കുന്നതിന് അടക്കമുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കില്ല. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടിയവരും നിരവധിയാണ്. കനത്ത വെയില്‍ പേടിച്ച് ജോലിക്കിറങ്ങാതെ വീട്ടില്‍ കഴിയുന്നവരും ഏറെയാണ്.

 News, Kottayam, Kerala, Drinking Water, Hospital, River, Well, Heavy hot in Kerala


ചുട്ടുപ്പൊള്ളിച്ച് താപനിലയാണിപ്പോള്‍. 30 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്നുണ്ട്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഡിസംബറില്‍ത്തന്നെ ചൂടിന്റെ കാഠിന്യമേറിയിരുന്നു. പകല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ജില്ലയില്‍ ആദ്യമായാണ് താപനില ഇത്രയും ഉയരുന്നത്. ചൂടു കൂടിയതോടെ ഹൈറേഞ്ചിന്റെ പല മേഖലകളിലും വരള്‍ച്ചയും അനുഭവപ്പെട്ടു തുടങ്ങി. ഇതിനിടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതും ആശങ്കയ്ക്കിടയാക്കുന്നു. കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നു. നിരവധി പ്രദേശത്തെ കുളം, കിണര്‍ തുടങ്ങിയ ജലസ്രോതസുകള്‍ വറ്റിവരണ്ടു. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. പലരും തലച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. പല കുടിവെള്ള പദ്ധതികളും നിലച്ചുകഴിഞ്ഞു.

വിവിധയിടങ്ങളിലെ തോടുകളിലും ഒഴുക്കു നിലച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധി പിടിപെട്ട് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിച്ചിരിക്കുകയാണ്. പകര്‍ച്ചപ്പനി, ന്യുമോണിയ തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി പിടിപെടുന്നത്. എന്നാല്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും മതിയായ സൗകര്യമില്ലാത്തത് പലര്‍ക്കും തിരിച്ചടിയാകുന്നു. കൂടുതല്‍ പണം നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.

പെരിയാര്‍, പാമ്പനാര്‍, മുതിരപ്പുഴയാര്‍, ചിന്നാര്‍, ദേവിയാര്‍ എന്നിവയെല്ലാം ശോഷിച്ചാണ് ഒഴുകുന്നത്. ഈ മാസം അവസാനത്തോടെ വെള്ളത്തിന് മലയോരവാസികള്‍ മലയിറങ്ങേണ്ട സ്ഥിതിയാണ്. പുഴകളില്‍ ജലനിരപ്പ് കുറയുമ്പോള്‍ കിണറുകളില്‍ ജലനിരപ്പ് താഴുന്നു. മിക്ക കിണറുകളിലും വെള്ളം വലിയ അളവില്‍ കുറഞ്ഞു തുടങ്ങി. മാലിന്യം കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നത് രോഗങ്ങള്‍ പിടിപ്പെടാനിടയാക്കുമെന്ന ആശങ്കയാണ് ജനത്തിന്.

കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും തോടുകളില്‍ ശേഷിക്കുന്നത് പാറയിടുക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളമാണ്. മലയോരങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. കിണറുകളിലൊന്നും വെള്ളമില്ല. ലോറേഞ്ചില്‍ പുഴകളില്‍നിന്ന് ഹോസിട്ടും മറ്റും വെള്ളം വ്യാപകമായി കൊണ്ടുപോകുന്നുണ്ട്.

സൂര്യതാപ ഭീഷണിയും ഇപ്പോള്‍ കൂടുതലാണ്. ചൂട് കനത്തേതാടെ ജില്ലയില്‍ പലയിടത്തും സൂര്യതാപ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ തൊടുപുഴ മേഖലയില്‍ പലര്‍ക്കും ഈ സമയങ്ങളില്‍ സൂര്യതാപമേറ്റ സംഭവങ്ങള്‍ ഉണ്ടായെങ്കിലും ഈ വര്‍ഷം ഇതുവരെയും കാര്യമായ സംഭവങ്ങള്‍ കേട്ടിട്ടില്ല. വരും ദിവസങ്ങളില്‍ പകല്‍ച്ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ആരോഗ്യ വകുപ്പും മൗനം പാലിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Drinking Water, Hospital, River, Well, Heavy hot in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?