നിര്‍ത്തിയിട്ട കാറില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചു; കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്
പടന്നക്കാട്: (www.kasargodvartha.com 20.04.2018) ദേശീയപാത ഐങ്ങോത്ത് നിര്‍ത്തിയിട്ട കാറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് കാര്‍ യാത്രക്കാരായ കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.
ഐങ്ങോത്ത് ദേശീയപാതയില്‍ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കെഎല്‍ 14 ജി 8328 കാറിലാണ് നീലേശ്വരം ഭാഗത്തു നിന്ന് വരികയായിരുന്ന കെഎല്‍ 15 എ 267 നമ്പര്‍ കെഎസ്ആര്‍ടിസി ബസിടിച്ചത്.
കാറിന്റെ പിന്‍സീറ്റിലിരിക്കുകയായിരുന്ന പടന്നക്കാട്ടെ കുഞ്ഞിന്റെ ഭാര്യ ഗ്രേസി (52), മകളുടെ മകന്‍ അഭിനവ് (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് സാരമായി പരിക്കേറ്റ അഭിനവിനെ മംഗലാപുരം ഫാദര്‍മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയിലെത്തിയ ബസിന്റെ ഇടിയില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Padannakad, Accident, Car, Bus, 2 Injured, KSRTC, KSRTC Bus hit Into A Car; 2 Injured Including A child

Powered by Info News For You

Comments
Post a Comment