കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കാനുള്ള കുരുക്ഷേത്ര യുദ്ധം തുടങ്ങി; രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പാണ്ഡവ പക്ഷത്തും മോഡിയും ബിജെപിയും കൗരവ പക്ഷത്തും: എ.കെ ആന്റണി

കാസര്‍കോട്: (www.kvartha.com 04.04.2018) കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കാനുള്ള കുരുക്ഷേത്ര യുദ്ധം ഡല്‍ഹിയില്‍ തുടങ്ങിക്കഴിഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു. കാസര്‍കോട് ചെര്‍ക്കളയില്‍ കെപിസിസി പ്രസിഡണ്ട് എംഎം ഹസന്‍ നയിക്കുന്ന ജനമോചന യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു എ.കെ ആന്റണി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മോഡിയെ പുറത്താക്കുമെന്നും ഇതിനായി ശംഖനാദം മുഴങ്ങിക്കഴിഞ്ഞതായും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പാണ്ഡവ പക്ഷത്തും മോഡിയും ബിജെപിയും കൗരവ പക്ഷത്തുമാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.



മതേതര കക്ഷികളെയെല്ലാം കോണ്‍ഗ്രസ് പക്ഷത്ത് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ആന്റണി പറഞ്ഞു. പാരമ്പര്യം പറഞ്ഞ് ഒറ്റക്ക് നില്‍ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. മതേതര കക്ഷികളെയെല്ലാം ഒന്നിപ്പിച്ചു കൊണ്ട് മോഡിയെ പുറത്താക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്. ദേശീയതലത്തില്‍ എല്ലാം മാറിവരികയാണ്. കാറ്റ് മാറി വീശുകയാണ്. ആര് വിചാരിച്ചാലും ഇനി മോഡിയെയും ബിജെപിയെയും രക്ഷിക്കാന്‍ കഴിയില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ദളിതുകള്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വടക്കേ ഇന്ത്യയില്‍ വ്യാപകമായ അക്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ അസമത്വം വളര്‍ന്നു വരികയും സാമ്പത്തിക തകര്‍ച്ച നേരിടുകയും ചെയ്യുകയാണെന്ന് ആന്റണി കുറ്റപ്പെടുത്തി. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയതു വഴി ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, BJP, Narendra Modi, Rahul Gandhi, Politics, A.K Antony against BJP
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?